വാഹനത്തില്‍ രക്തക്കറ പറ്റുമെന്ന് പൊലീസ്; യുവാക്കള്‍ നടുറോഡില്‍ ചോരവാര്‍ന്നു മരിച്ചു

ലക്നൗ: പോലീസ് വാഹനത്തില്‍ രക്തം പറ്റുമെന്ന് പറഞ്ഞ് അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്താന്‍ വിസമ്മതിച്ചു. അപകടത്തില്‍ പരുക്കേറ്റുകിടന്ന കൗമാരക്കാരായ രണ്ടുപേരും രക്തം വാര്‍ന്നു മരിച്ചു.  അര്‍പിത് ഖുറാന, സണ്ണി എന്നീ 17 വയസ്സുകാരാണ് അപകടത്തില്‍പ്പെട്ടത്.

ഉത്തര്‍പ്രദേശിലാണ് മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്.രാത്രി പട്രോളിങ്ങ് നടത്താന്‍ ഇറങ്ങിയ പൊലീസുകാരാണ് കാറില്‍ രക്തം പറ്റുമെന്ന ന്യായം പറഞ്ഞ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പൊലീസ് വാഹനം വിട്ടുനല്‍കാതിരുന്നത്. ഇവരുടെ ബൈക്കിനു സമീപം രക്തം വാര്‍ന്നു കിടക്കുന്നത് വീഡിയോ ദൃശ്യങ്ങളിലുണ്ട്.
വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്നാണു മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തറിഞ്ഞത്.

അപകടമുണ്ടായതിനു പിന്നാലെതന്നെ സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായ 100 എന്ന നമ്ബരില്‍ വിളിച്ചു പൊലീസിനെ അറിയിച്ചു.എന്നാല്‍ സ്ഥലത്തെത്തിയ പൊലീസ് സംഘം ഇവരെ രക്ഷിക്കാന്‍ ഒരു ശ്രമവും നടത്തിയില്ല. പൊലീസുകാരില്‍നിന്നു സഹായം ലഭിക്കാതായതോടെ അതുവഴി പോയ മറ്റു വാഹനങ്ങള്‍ നിര്‍ത്താനുള്ള ശ്രമവും സ്ഥലത്തെത്തിയവര്‍ നടത്തി. മറ്റു വാഹനങ്ങളും നിര്‍ത്തിയില്ല. എന്നാല്‍ പിന്നീട് പ്രാദേശിക പൊലീസ് സ്റ്റേഷനില്‍ നിന്നും വാഹനമെത്തി ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മൂന്നു പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തുവെന്നും സഹാരണ്‍പുര്‍ പൊലീസ് മേധാവി പ്രഭാല്‍ പ്രതാപ് സിങ് അറിയിച്ചു.

 

 

 

 

prp

Related posts

Leave a Reply

*