‘ആദി’യുടെ പുതിയ ടീസര്‍ പുറത്തെത്തി

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ആദി’യുടെ പുതിയ ടീസര്‍ പുറത്തെത്തി. പ്രണവിന്‍റെ ആക്ഷന്‍ രംഗങ്ങളാണ് ടീസറില്‍ ഉള്‍പ്പടുത്തിയിരിക്കുന്നത്.

ജീത്തു ജോസഫ് തന്നെ തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ആദിത്യ എന്ന കഥാപാത്രമായാണ് പ്രണവ് എത്തുന്നത്. ചിത്രം ജനുവരി 26ന് റിലീസ് ചെയ്യും. ആദിയുടെ ആദ്യ ടീസറിനും, ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.

ഷറഫുദ്ദീന്‍, സിജു വില്‍സണ്‍, അദിതി രവി, അനുശ്രീ, ലെന, ടോണി ലൂക്ക് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.  ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിക്ക് പുറമേ, എറണാകുളം പാലക്കാട്, ബനാറസ്, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍.

ആശിര്‍വ്വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ആദിയുടെ നിര്‍മ്മാണം.

Related posts

Leave a Reply

*