‘ആദി’ക്കും രക്ഷയില്ല; സിനിമ ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നു

കൊച്ചി: പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് പുതിയ ചിത്രം ആദി ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നു. തമിഴ് റോക്കേഴസ് എന്ന സൈറ്റിലാണ് ചിത്രം പ്രചരിക്കുന്നത്.  ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടി മുന്നേറുന്നതിനിടെയാണ് ചിത്രം ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നത്. നേരത്തെ തമിഴ് റോക്കേഴ്സ് അടക്കമുള്ള സൈറ്റുകള്‍ കേരളപൊലീസിന്‍റെ സൈബര്‍ ഡോം പൂട്ടിച്ചിരുന്നു. എന്നാല്‍ പുത്തന്‍ സിനിമകളുടെ വ്യാജ പതിപ്പുകളുമായി തമിഴ് റോക്കേഴ്സ് അടക്കമുള്ല സൈറ്റുകള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. പ്രണവ് മോഹന്‍ലാല്‍ ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന പുതിയ ചിത്രമാണ് ആദി. സംഗീത സംവിധായകനാകണമെന്ന […]

‘ആദി’യുടെ പുതിയ ടീസര്‍ പുറത്തെത്തി

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ആദി’യുടെ പുതിയ ടീസര്‍ പുറത്തെത്തി. പ്രണവിന്‍റെ ആക്ഷന്‍ രംഗങ്ങളാണ് ടീസറില്‍ ഉള്‍പ്പടുത്തിയിരിക്കുന്നത്. ജീത്തു ജോസഫ് തന്നെ തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ആദിത്യ എന്ന കഥാപാത്രമായാണ് പ്രണവ് എത്തുന്നത്. ചിത്രം ജനുവരി 26ന് റിലീസ് ചെയ്യും. ആദിയുടെ ആദ്യ ടീസറിനും, ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ഷറഫുദ്ദീന്‍, സിജു വില്‍സണ്‍, അദിതി രവി, അനുശ്രീ, ലെന, ടോണി ലൂക്ക് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.  ഹൈദരാബാദിലെ രാമോജി റാവു […]

ആദിയുടെ ഓഡിയോ ലോഞ്ച് പുറത്തുവിട്ട്‌ ലാലേട്ടന്‍- VIDEO

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയുടെ ഓഡിയോ ലോഞ്ച് ഫെയ്സ് ബുക്ക് ലൈവിലൂടെ മോഹന്‍ലാല്‍ നിര്‍വഹിച്ചു.  വളരെ ലളിതമായി നടന്ന ചടങ്ങില്‍ മോഹന്‍ലാല്‍ ചിത്രത്തിന്‍റെ സംവിധായകന്‍ ജിത്തു ജോസഫ്, നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍, പ്രണവ്, മോഹലാലിന്‍റെ ഭാര്യ സുചിത്ര എന്നിവര്‍ പങ്കെടുത്തു.     ആദി ഒരു ആക്ഷന്‍ ത്രില്ലറാണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.    ദൃശ്യത്തിന്‍റെ തമിഴ് പതിപ്പായ പാപനാശത്തില്‍ ജീത്തു ജോസഫിന്‍റെ സംവിധാന സഹായിയായിരുന്നു […]

‘ആദി’ 26-ന് തീയേറ്ററുകളിലേക്ക്; ട്രെയിലര്‍ വന്‍ ഹിറ്റ്

താരരാജാവ് മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ‘ആദി’ തീയറ്ററുകളിലേക്ക്. മോഹന്‍ലാലിന്‍റെ വലിയ ഹിറ്റുകളിലൊന്നായ നരസിംഹം തീയറ്ററുകളിലെത്തിയ ജനുവരി 26 നാണ് മകന്‍ പ്രണവിന്‍റെ ചിത്രവും റിലീസുണ്ടാവുക. ഒരു പുതുമുഖ നായകന് കിട്ടാവുന്നതില്‍ വച്ച്‌ ഏറ്റവും ഗംഭീരമായ അരങ്ങേറ്റമാകും പ്രണവിന്‍റെത്. ആദിയിലെ ട്രെയിലറും ഗാനവും ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ മനോഹരമാക്കാന്‍ പ്രണവ് നേരത്തേ പാര്‍ക്കൗര്‍ പരിശീലനം നടത്തിയിരുന്നത് വാര്‍ത്തയായിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണവും […]

‘ആദി’യുടെ പുതിയ പോസ്റ്റര്‍ പുറത്ത്

പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘ആദി’. ജീത്തു ജോസഫ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി. ഷറഫുദ്ദീന്‍, സിജു വില്‍സണ്‍, അദിതി രവി, അനുശ്രീ, ലെന, ടോണി ലൂക്ക് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.  ഛായാഗ്രഹണം  സതീഷ് കുറുപ്പ് ആണ്. സംഗീതം അനിൽ ജോൺസൺ. ചിത്രത്തിന്‍റെ അവസാനഘട്ട ചിത്രീകരണം ഹൈദരാബാദില്‍  പുരോഗമിക്കുകയാണ്. ജനവരി 26 ന് തിയേറ്ററുകളില്‍ എത്തും.

‘ആദി’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തെത്തി

പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ‘ആദി’യുടെ  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്‍റെ സംവിധായകന്‍ ജീത്തു ജോസഫ് തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രത്തിന്‍റെ അവസാനഘട്ട ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണെന്നും ഒരു മികച്ച ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സംവിധായകന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.  ഛായാഗ്രഹണം  സതീഷ് കുറുപ്പ് ആണ്. സംഗീതം അനിൽ ജോൺസൺ.  ചിത്രം ജനവരി 26 ന് തിയേറ്ററുകളില്‍ എത്തും.

‘ആദി’ വരും നരസിംഹത്തിന്‍റെ പതിനെട്ടാം വാര്‍ഷിക ദിനത്തില്‍

മലയാളത്തിന്‍റെ  മഹാനടന്‍ മോഹന്‍ലാലിന്‍റെ  സിനിമാ ജീവിതത്തെ തന്നെ മാറ്റിമറിച്ച   ‘നരസിംഹം’ റിലീസായിട്ട് ജനുവരി ഇരുപത്തിയാറിന് പതിനെട്ട് വര്‍ഷം തികയുകയാണ്. അതിനു ഇരട്ടി മധുരവുമായിമറ്റൊരു വാര്‍ത്ത കൂടി ഇപ്പോള്‍ പുറത്തു വരികയാണ്. താര പുത്രന്‍  പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ‘ആദി’യും  ഇതേ ദിവസം റിലീസാവാന്‍ പോവുകയാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദി, ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ആദി എന്ന പ്രണവിന്‍റെ  കഥാപാത്രത്തെ കുറിച്ച് സൂചന നല്‍കുന്നതാണ് ഈ ചിത്രം. മുമ്പ്  ജിത്തു ജോസഫിന്‍റെ  തന്നെ ലൈഫ് ഓഫ് ജോസൂട്ടി, […]