ആദിയുടെ ഓഡിയോ ലോഞ്ച് പുറത്തുവിട്ട്‌ ലാലേട്ടന്‍- VIDEO

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയുടെ ഓഡിയോ ലോഞ്ച് ഫെയ്സ് ബുക്ക് ലൈവിലൂടെ മോഹന്‍ലാല്‍ നിര്‍വഹിച്ചു.

 വളരെ ലളിതമായി നടന്ന ചടങ്ങില്‍ മോഹന്‍ലാല്‍ ചിത്രത്തിന്‍റെ സംവിധായകന്‍ ജിത്തു ജോസഫ്, നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍, പ്രണവ്, മോഹലാലിന്‍റെ ഭാര്യ സുചിത്ര എന്നിവര്‍ പങ്കെടുത്തു.
    ആദി ഒരു ആക്ഷന്‍ ത്രില്ലറാണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.
   ദൃശ്യത്തിന്‍റെ തമിഴ് പതിപ്പായ പാപനാശത്തില്‍ ജീത്തു ജോസഫിന്‍റെ സംവിധാന സഹായിയായിരുന്നു പ്രണവ്. നേരത്തെ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത മോഹന്‍ലാലിന്‍റെ ഒന്നാമനില്‍ മോഹന്‍ലാലിന്‍റെ കുട്ടിക്കാലം അതരിപ്പിച്ചിരുന്നു. പിന്നീട് മേജര്‍ രവി സംവിധാനം ചെയ്ത പുനര്‍ജനിയില്‍ നായകനാവുകയും മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടുകയും ചെയ്തു

Related posts

Leave a Reply

*