‘ആദി’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തെത്തി

പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ‘ആദി’യുടെ  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്‍റെ സംവിധായകന്‍ ജീത്തു ജോസഫ് തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

ചിത്രത്തിന്‍റെ അവസാനഘട്ട ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണെന്നും ഒരു മികച്ച ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സംവിധായകന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.  ഛായാഗ്രഹണം  സതീഷ് കുറുപ്പ് ആണ്. സംഗീതം അനിൽ ജോൺസൺ.  ചിത്രം ജനവരി 26 ന് തിയേറ്ററുകളില്‍ എത്തും.

prp

Related posts

Leave a Reply

*