‘ആദി’ക്കും രക്ഷയില്ല; സിനിമ ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നു

കൊച്ചി: പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് പുതിയ ചിത്രം ആദി ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നു.

തമിഴ് റോക്കേഴസ് എന്ന സൈറ്റിലാണ് ചിത്രം പ്രചരിക്കുന്നത്.  ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടി മുന്നേറുന്നതിനിടെയാണ് ചിത്രം ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നത്. നേരത്തെ തമിഴ് റോക്കേഴ്സ് അടക്കമുള്ള സൈറ്റുകള്‍ കേരളപൊലീസിന്‍റെ സൈബര്‍ ഡോം പൂട്ടിച്ചിരുന്നു. എന്നാല്‍ പുത്തന്‍ സിനിമകളുടെ വ്യാജ പതിപ്പുകളുമായി തമിഴ് റോക്കേഴ്സ് അടക്കമുള്ല സൈറ്റുകള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

പ്രണവ് മോഹന്‍ലാല്‍ ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന പുതിയ ചിത്രമാണ് ആദി. സംഗീത സംവിധായകനാകണമെന്ന മോഹവുമായി ബെംഗളൂരുവില്‍ എത്തുന്ന ആദിത്യ മോഹനെന്ന ആദി ഒരു കൊലപാതകത്തിന് സാക്ഷിയാകുന്നു. കൊല ചെയ്യപ്പെടുന്നത് അവിടുത്തെ വമ്പന്‍ ബിസിനസുകാരന്‍റെ മകനും. കൊല ചെയ്തത് ആദിയാണെന്ന് കരുതുന്ന കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ ആദിയ്ക്ക് നേരെ തിരിയുന്നു. ആള്‍ബലവും സ്വാധീനവുമുള്ള ഇവരില്‍ നിന്ന് രക്ഷപ്പെടാനായി ആദി നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്‍റെ കാതല്‍.

 

 

prp

Related posts

Leave a Reply

*