‘ആദി’യുടെ പുതിയ പോസ്റ്റര്‍ പുറത്ത്

പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘ആദി’. ജീത്തു ജോസഫ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി.

ഷറഫുദ്ദീന്‍, സിജു വില്‍സണ്‍, അദിതി രവി, അനുശ്രീ, ലെന, ടോണി ലൂക്ക് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.  ഛായാഗ്രഹണം  സതീഷ് കുറുപ്പ് ആണ്. സംഗീതം അനിൽ ജോൺസൺ.

ചിത്രത്തിന്‍റെ അവസാനഘട്ട ചിത്രീകരണം ഹൈദരാബാദില്‍  പുരോഗമിക്കുകയാണ്. ജനവരി 26 ന് തിയേറ്ററുകളില്‍ എത്തും.

prp

Related posts

Leave a Reply

*