‘ആദി’ വരും നരസിംഹത്തിന്‍റെ പതിനെട്ടാം വാര്‍ഷിക ദിനത്തില്‍

മലയാളത്തിന്‍റെ  മഹാനടന്‍ മോഹന്‍ലാലിന്‍റെ  സിനിമാ ജീവിതത്തെ തന്നെ മാറ്റിമറിച്ച   ‘നരസിംഹം’ റിലീസായിട്ട് ജനുവരി ഇരുപത്തിയാറിന് പതിനെട്ട് വര്‍ഷം തികയുകയാണ്. അതിനു ഇരട്ടി മധുരവുമായിമറ്റൊരു വാര്‍ത്ത കൂടി ഇപ്പോള്‍ പുറത്തു വരികയാണ്.

താര പുത്രന്‍  പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ‘ആദി’യും  ഇതേ ദിവസം റിലീസാവാന്‍ പോവുകയാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദി, ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ആദി എന്ന പ്രണവിന്‍റെ  കഥാപാത്രത്തെ കുറിച്ച് സൂചന നല്‍കുന്നതാണ് ഈ ചിത്രം.

മുമ്പ്  ജിത്തു ജോസഫിന്‍റെ  തന്നെ ലൈഫ് ഓഫ് ജോസൂട്ടി, പാപനാസം, എന്നീ ചിത്രങ്ങളില്‍ പ്രണവ്  സംവിധാന സഹായിയായിരുന്നു. ആശിര്‍വാദ് സിനിമാസിന്‍റെ  ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ‘ആദി’ ഒരു  ആക്ഷന്‍ ത്രില്ലറാണെന്നാണ് സൂചന.

 

 

prp

Related posts

Leave a Reply

*