പുതിയ ഡാറ്റ ഓഫറുകളുമായി ഐഡിയ വീണ്ടും രംഗത്തെത്തി. 399 രൂപയുടെ ഓഫറുകളുമായിട്ടാണ് ഐഡിയ ഇത്തവണ എത്തിയിരിക്കുന്നത് .
ജിയോ അവരുടെ ഓഫറുകളുടെ നിരക്ക് കൂട്ടിയതിനു പിന്നാലെയാണ് ഐഡിയ പുതിയ ഓഫറുകള്‍ പുറത്തിറക്കിയിരിക്കുന്നത് .
ഐഡിയ 399 രൂപയുടെ റീച്ചാര്‍ജില്‍ ഉപഭോതാക്കള്‍ക്ക് 1 ജിബിയുടെ ഡാറ്റ ദിവസേന ലഭിക്കുന്നു . 1 മാസത്തെ വാലിഡിറ്റിയാണ് ഇതിനു ലഭിക്കുന്നത് .ഇതുകൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും ഇതില്‍ ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നു .ഐഡിയ പോസ്റ്റ് പെയ്ഡ് ഉപഭോതാക്കള്‍ക്ക് മാത്രമാണ് നിലവില്‍ ഈ ഓഫറുകള്‍ ലഭ്യമാകുന്നത് .

