ഐ.എസ്.ബന്ധമുണ്ടെന്നു സംശയം;കണ്ണൂരില്‍ 5 പേര്‍ പിടിയില്‍

കണ്ണൂര്‍: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന്​ സംശയിക്കുന്ന അഞ്ചുപേര്‍ പിടിയില്‍. കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശികളായ യുവാക്കളെ വളപട്ടണം പൊലീസാണ്​ കസ്റ്റഡിയിലെടുത്തത്.

തുര്‍ക്കിയില്‍ ജോലി ചെയ്യുകയായിരുന്ന യുവാക്കള്‍ കഴിഞ്ഞ ദിവസമാണ്​ നാട്ടിലെത്തിയത്. ഇവരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും ലഭിച്ച തെളിവിന്‍റെ  അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.  കണ്ണൂര്‍ ഡിവൈഎസ്പി സദാനന്ദന്‍റെ  നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്തു വരുന്നു.

2016 ഒക്ടോബറില്‍ കണ്ണൂരിലെ കനകമലയില്‍നിന്ന് ഐഎസ് ബന്ധമുള്ള അഞ്ചുപേരെ എന്‍.ഐ.എ കസ്റ്റഡിയില്‍ എടുത്തിരുന്നു.

 

prp

Related posts

Leave a Reply

*