ഐഎസ് ബന്ധം;കണ്ണൂരില്‍ 4 പേരെ കൂടി അറസ്റ്റ് ചെയ്തു

കണ്ണൂര്‍: തീവ്രവാദ സംഘടനയായ ഐഎസ്സുമായി ബന്ധമുള്ള നാലുപേരെകൂടി കണ്ണൂരില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചക്കരക്കല്ലില്‍ നിന്ന് രണ്ടുപേരെയും വളപട്ടണത്ത് നിന്ന് രണ്ടു പേരെയുമാണ് അന്വേഷണ സംഘം പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഐഎസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അറസ്റ്റിലായ അഞ്ചുപേരുമായി ഇവര്‍ക്കു ബന്ധമുള്ളതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അറസ്റ്റിലായവര്‍ക്ക് പാസ്പോര്‍ട്ട്, വീസ, യാത്രാരേഖകള്‍ എന്നിവ സംഘടിപ്പിച്ച്‌ കൊടുത്തതില്‍ മുമ്പ് കസ്റ്റഡിയിലായവര്‍ക്ക് പങ്കുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. അറസ്റ്റിലായ തലശേരി കുഴിപ്പങ്ങാട് തൗഫീഖിലെ യു.കെ. ഹംസ, തലശേരി കോര്‍ട്ട് കോംപ്ലക്സ് സൈനാസിലെ മനാഫ് റഹ്മാന്‍, […]

മെസ്സിക്ക് പിന്നാലെ നെയ്മറിനും ഐ.എസ് ഭീകരരുടെ ഭീഷണി

മോസ്കോ: അര്‍ജന്റീനയുടെ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക്  ഐ.എസിന്‍റെ ഭീഷണി വന്നിട്ട് ദിവസങ്ങളെ ആയുള്ളൂ. കണ്ണില്‍ നിന്ന് രക്തം വാര്‍ന്ന് തടവില്‍ കഴിയുന്ന മെസ്സിയുടെ ചിത്രം പുറത്തു വിട്ടത്തിനു പിന്നാലെ  ഐ.എസ് ഭീകരര്‍ വീണ്ടും ഭീഷണിയുമായി രംഗത്തു വന്നു. ഇത്തവണ  നെയ്മറിനെയും ഭീഷണിക്കിരയാക്കിയിരിക്കുകയാണ്. ഐഎസ് ഭീകരര്‍ കൊന്നിട്ടിരിക്കുന്ന മെസ്സിയും സമീപത്തായി ഭീകരന്‍റെ  പിടിയില്‍ കരയുന്ന നെയ്മറുമാണ് ചിത്രത്തിലുള്ളത്. മുസ്ലീം രാജ്യത്ത് ജീവിക്കുക മാത്രമേ നിങ്ങള്‍ക്ക് വഴിയുള്ളുവെന്ന് ചിത്രത്തില്‍ എഴുതിയിട്ടുണ്ട്.

ഐ.എസ്.ബന്ധം; കണ്ണൂരില്‍ 2 പേരെ കൂടി അറസ്റ്റ് ചെയ്തു

കണ്ണൂര്‍: ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുണ്ടെന്ന സംശയത്തില്‍ കണ്ണൂരില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. തലശേരി സ്വദേശികളായ ഹംസ, മനാഫ് എന്നിവരെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ നാലുമാസമായി ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇരുവരും ഐഎസിലേക്ക് നിരവധി പേരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും അവരെല്ലാം കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ളവരാണെന്നും പൊലീസ് അറിയിച്ചു. കണ്ണൂര്‍ ചക്കരക്കല്‍ മുണ്ടേരി സ്വദേശികളായ മിഥിലാജ്, റാഷിദ്, ചെട്ടുകുളം സ്വദേശി അബ്ദുള്‍ റസാഖ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഹംസയ്ക്ക് രാജ്യാന്തരതലത്തിലെ […]

ഐ.എസ്.ബന്ധമുണ്ടെന്നു സംശയം;കണ്ണൂരില്‍ 5 പേര്‍ പിടിയില്‍

കണ്ണൂര്‍: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന്​ സംശയിക്കുന്ന അഞ്ചുപേര്‍ പിടിയില്‍. കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശികളായ യുവാക്കളെ വളപട്ടണം പൊലീസാണ്​ കസ്റ്റഡിയിലെടുത്തത്. തുര്‍ക്കിയില്‍ ജോലി ചെയ്യുകയായിരുന്ന യുവാക്കള്‍ കഴിഞ്ഞ ദിവസമാണ്​ നാട്ടിലെത്തിയത്. ഇവരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും ലഭിച്ച തെളിവിന്‍റെ  അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.  കണ്ണൂര്‍ ഡിവൈഎസ്പി സദാനന്ദന്‍റെ  നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്തു വരുന്നു. 2016 ഒക്ടോബറില്‍ കണ്ണൂരിലെ കനകമലയില്‍നിന്ന് ഐഎസ് ബന്ധമുള്ള അഞ്ചുപേരെ എന്‍.ഐ.എ കസ്റ്റഡിയില്‍ എടുത്തിരുന്നു.