പുരാണ സീരിയല്‍ അനുകരിക്കാന്‍ ശ്രമിച്ച പതിനാലുകാരന്‍ കഴുത്തില്‍ ഷാള്‍ കുടുങ്ങി മരിച്ചു

ലക്നൗ: സഹോദരിക്കൊപ്പം പുരാണ സീരിയല്‍ അനുകരിച്ച്‌ കളിക്കുകയായിരുന്ന പതിനാലുകാരന്‍ മരിച്ചു. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ചിത്തരഞ്ജന്‍ അലിയാസ് രാജന്‍ ആണ് ദാരുണമായി മരണപ്പെട്ടത്.

ഉത്തര്‍പ്രദേശിലെ ലക്നൗവിലാണ് ദാരുണ സംഭവം അരങ്ങേറിയത്. മഹാകാളി സീരിയയിലെ ദേവിയെ അനുകരിച്ച്‌ കഴുത്തില്‍ ഷാള്‍ കുടുക്കിയപ്പോള്‍ മുറുകി അപകടമുണ്ടാവുകയായിരുന്നു. ഒമ്പത് വയസുകാരിയായ സഹോദരിയും കളിക്കാനായി ഒപ്പമുണ്ടായിരുന്നു. കളിക്കിടെ മറ്റു കുട്ടികളുടെ ആവശ്യപ്രകാരം മഹാകാളിയെ അനുകരിച്ചത് അപകടത്തിനിടയാക്കിയെന്ന് പോലീസ് പറഞ്ഞു.

അപകടത്തിന് പിന്നാലെ കുട്ടിയെ ബന്ധുക്കള്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടികള്‍ സീരിയലുകള്‍ അനുകരിച്ച്  അപകടത്തില്‍ പെടുന്നത് ഇപ്പോള്‍ വര്‍ദ്ധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. സീരിയലുകളില്‍ ഗ്രാഫിക്സ് ടെക്നോളജികളിലൂടെ നടത്തുന്നവയാണ് കുട്ടികള്‍ അനുകരിക്കുന്നത്.

കുട്ടികള്‍ അനുകരിക്കാതിരിക്കാന്‍ സാഹസിക ദൃശ്യങ്ങളുള്ള പരസ്യങ്ങളില്‍ എഴുതിക്കാണിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.

prp

Related posts

Leave a Reply

*