മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ ജയം 1,71,023 വോട്ടിന്

മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിപി.കെ. കുഞ്ഞാലിക്കുട്ടിക്ക് ഉജ്വല വിജയം. 1,71,023 വോട്ടിനാണ് മുസ്‍ലിം ലീഗ് നേതാവായ കുഞ്ഞാലിക്കുട്ടിയുടെ ജയം. ഒട്ടും കുറയുന്നില്ല. 2014ല്‍ വീണതിനേക്കാൾ കൂടുതൽ വോട്ടുകൾ ഇത്തവണ യുഡിഎഫ് പെട്ടിയിൽ വീഴുകയും ചെയ്തു. 5,15,325 വോട്ടുകളാണ് കുഞ്ഞാലിക്കുട്ടി നേടിയത്. എൽഡിഎഫ് സ്ഥാനാർഥി എം.ബി. ഫൈസലിന് ലഭിച്ച ആകെ വോട്ട് 3,44,287-ഉം ബിജെപി സ്ഥാനാർഥി എൻ. ശ്രീപ്രകാശിനു  65,662 വോട്ട് നേടാൻ മാത്രമേ സാധിച്ചുള്ളൂ.

prp

Related posts

Leave a Reply

*