മലപ്പുറത്ത് ഏഴുവയസുകാരിയെ പീഡിപ്പിച്ച ആറുപത്തിയാറുകാരൻ അറസ്റ്റിൽ

മലപ്പുറം: പെരിന്തൽമണ്ണയിൽ ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസിൽ അറുപത്തിയാറുകാരനെ പോലിസ് അറസ്റ്റ് ചെയ്തു. കടുങ്ങപുരം സ്വദേശി കമ്മാലിയാണ് അറസ്റ്റിലായത്. ഇയാള്‍ കുട്ടിയുടെ അയല്‍വാസിയാണ്. വീട്ടിൽ മറ്റാരും ഇല്ലത്ത സമയത്താണ് സംഭവം. പേരക്കുട്ടികൾക്കൊപ്പം കളിക്കാൻ വീട്ടില്‍ വരാറുളള ഏഴു വയസുകാരിയേയാണ് പ്രതി പീഡനത്തിനിരയാക്കിയത്. കുട്ടി കരഞ്ഞുകൊണ്ട് ഒാടിയതോടെയാണ് പീഡനകഥ പുറത്തായത്. തുടര്‍ന്ന്‍ ബന്ധുക്കളും നാട്ടുകാരുടെ ചേർന്ന് പരാതി നൽകിയതോടെയാണ് ഇയാളെ പോലിസ് അറസ്റ്റ് ചെയ്തത്.

prp

Related posts

Leave a Reply

*