മറൈൻഡ്രൈവില്‍ ഇന്ന് ‘സ്നേഹ ഇരിപ്പു സമരം’

മറൈൻ ഡ്രൈവിൽ ഒന്നിച്ചിരുന്ന യുവതി യുവാക്കളെ ശിവസേന
പ്രവർത്തകർ ചൂരൽ കൊണ്ട് ആക്രമിക്കുകയും തെറി വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തതിനെതിരെ വന്‍ പ്രതിഷേധം. എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകളുടെ നേതൃത്വത്തിൽ മറൈൻ ഡ്രൈവിൽ ഇന്ന് രാവിലെ ‘സ്നേഹ ഇരിപ്പു സമരം’ നടത്തും. സദാചാര ഗുണ്ടായിസത്തിനെതിരെ മുമ്പ് ‘ചുംബന സമരം’ നടത്തി ശ്രദ്ധ നേടിയ ‘കിസ് ഓഫ് ലവ്’ പ്രവർത്തകരുടെ പ്രതിഷേധം ഇന്നു വൈകിട്ടുംനടത്തപ്പെടും. ശിവസേനയുടെ അക്രമം തടയുന്നതിൽ പരാജയപ്പെട്ടെന്ന റിപ്പോർട്ടിനെതുടർന്ന് സെൻട്രൽ എസ്ഐ എസ്. വിജയശങ്കറിനെ സസ്പെൻഡ് ചെയ്തു. കൂടാതെ സംഭവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എട്ടു പൊലീസുകാരെ എആർ ക്യാംപിലേക്ക് സ്ഥലം മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് ആറു ശിവസേന പ്രവർത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

prp

Related posts

Leave a Reply

*