മലപ്പുറം: ഇന്നലെ ഹര്‍ത്താലില്‍ പ്രദേശത്തെ കടകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് താനൂരില്‍ വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിക്കുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി പൊലീസ് സ്‌റ്റേഷന്‍ പരിസരങ്ങളില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ പൊലീസ് സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിട്ടുളളത്. ഇന്നലെയുണ്ടായ സംഘര്‍ഷങ്ങളില്‍ 280 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജില്ലയിലാകെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
Tag: malappuram
തീര്‍ത്ഥാടനത്തിന് പോയ കാര്‍ മറിഞ്ഞ് ഒരു കുടുംബത്തിലെ 2 പേര്‍ മരിച്ചു
ഫറോക്ക്: തീര്‍ഥയാത്ര കഴിഞ്ഞു മടങ്ങവേ കാര്‍ മറിഞ്ഞ് യുവതിയും പിതാവും മരിച്ചു. മലപ്പുറം വാഴയൂര്‍ പഞ്ചായത്തിലെ മേലെ പുതുക്കോട് കരിബില്‍പൊറ്റ ചന്ദ്രന്‍തൊടി മുഹമ്മദ് (60), മകള്‍ ചാലിയം ബീച്ച് റോഡ് കോവില്‍ക്കാരന്‍റകത്ത് ഷംസുദ്ദീന്‍റെ ഭാര്യ മുംതാസ് (35) എന്നിവരാണ് മരിച്ചത്. പതിനൊന്നംഗ സംഘം ഞായറാഴ്ച രാത്രിയാണ് ഏര്‍വാടിയിലേക്ക് തീര്‍ത്ഥ യാത്ര പോയത്. മടങ്ങുംവഴിയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ തമിഴ്‌നാട്ടിലെ പൊള്ളാച്ചി-മുതുമല റോഡില്‍ കരൂരിനു സമീപം ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. ഉടന്‍ തന്നെ പരിക്ക് പറ്റിയവരെ […]
മലപ്പുറത്ത് ഹോണ്ടാ ഷോറൂമില്‍ തീപിടിത്തം; 18 വാഹനങ്ങള്‍ കത്തി നശിച്ചു
പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം ഹോണ്ട ഷോറൂമിലുണ്ടായ തീപിടിത്തത്തില്‍ കോടികളുടെ നഷ്ടം. ഷോറൂമിലുണ്ടായിരുന്ന 18 വാഹനങ്ങള്‍ കത്തി നശിച്ചു. കൂടാതെ ഇരുപതിലധികം വാഹനങ്ങള്‍ ഭാഗികമായും കത്തിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് സമീപവാസികളും യാത്രാക്കാരും ഷോറൂമില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ഉടന്‍ അഗ്നിശമന സേനാവിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു. പെരിന്തല്‍മണ്ണ അഗ്നിശമന സേനാവിഭാഗം സ്ഥലത്തെത്തി തീയണച്ചു. കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ അങ്ങാടിപ്പുറം ജങ്ഷനില്‍ നിന്നും 50 മീറ്റര്‍ അകലെ കോഴിക്കോട് റോഡിലാണ് അടുത്തകാലത്ത് നവീകരിച്ച ഷോറൂം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. […]
നവവധുവായി ഒരുങ്ങിയിറങ്ങാന്‍ ആതിര ഇനിയില്ല; അച്ഛന്‍റെ വാശി മകളുടെ ജീവനെടുത്തു
അരീക്കോട്: വിവാഹപന്തലില്‍ ഉയരേണ്ട അരീക്കോട് പൂവത്തിക്കണ്ടി പാലത്തിങ്ങല്‍ വീട്ടില്‍ ഉയര്‍ന്നത് തോരാത്ത കണ്ണീര്‍ പന്തല്‍. വിവാഹപന്തലിലേക്ക് മംഗല്ല്യപട്ടുടുത്ത് നവവധുവായി ഒരുങ്ങിയിറങ്ങാന്‍ ആതിര എത്തില്ല. വിവാഹത്തിനു തലേദിവസം അച്ഛന്‍ മകളെ കുത്തിക്കൊലപ്പെടുത്തിയ വാര്‍ത്ത നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് . അരീക്കോട് പൂവത്തിക്കണ്ടി പാലത്തിങ്ങല്‍ രാജനാണ് മകളായ ആതിരയെ (21) കുത്തിക്കൊന്നത്. വിവാഹത്തലേന്നുണ്ടായ തര്‍ക്കത്തിനിടെ മദ്യലഹരിയിലായിരുന്ന രാജന്‍ അടുക്കളയിലിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. കുത്തേറ്റ ആതിര അയല്‍വീട്ടിലേക്ക് ഓടിക്കയറി. നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരെ കത്തിവീശി ഭീഷണിപ്പെടുത്തിയ രാജന്‍ പോലീസ് […]
മിസ്ഡ് കോളടിച്ച് തിരിച്ചുവിളിക്കുന്നവരെ വലയിലാക്കും; മണവാളന്‍ പ്രവീണ്‍ പീഡിപ്പിച്ചത് 12 പേരെ
നിലമ്പൂര്‍: മണവാളന്‍ പ്രവീണിന്‍റെ കഥകള്‍ ഒരുപക്ഷേ ആര്‍ക്കും പെട്ടെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞുവെന്ന് വരില്ല. കാരണം വെറും മിസ്ഡ്കോള്‍ കെണിയിലൂടെ പ്രവീണ്‍ പീഡിപ്പിച്ചത് 12 യുവതികളെയാണ്. വിവാഹവാഗ്ദാനം നല്‍കി യുവതികളെ മാനഭംഗപ്പെടുത്തി പണവും ആഭരണവുമായി മുങ്ങിയ എറണാകുളം കുമ്പളങ്ങി സ്വദേശി കുറുപ്പശേരി വീട്ടില്‍ പ്രവീണ്‍ ജോര്‍ജി (36)നെ അറസ്റ്റ് ചെയതപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പോലീസുപോലും അറിയുന്നത്. മീസ്ഡ് കോള്‍ വഴി പരിചയപ്പെട്ട ചന്തക്കുന്നിലെ യുവതിയുടെ പരാതിയെ തുടര്‍ന്ന് നിലമ്പൂര്‍ സി.ഐ കെ.എം ബിജുവാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പരിചയത്തിലാകുന്ന സ്ത്രീകളുടെ […]
സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുറയുന്നു
മലപ്പുറം: കര്‍ഷകരെ ആശങ്കയിലാക്കിയും ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകര്‍ന്നും സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുറയുന്നു. തമിഴ്നാട്ടില്‍നിന്ന് കേരളത്തിലെത്തുന്ന ബ്രോയിലര്‍ കോഴികളില്‍ വൈറസ് ബാധയുണ്ടെന്ന പ്രചാരണവും ചൂടുകാലവുമായതാണ് ഉപഭോഗം കുറയാന്‍ കാരണം. വെള്ളിയാഴ്ച സംസ്ഥാനത്തെ കുറഞ്ഞ വിലയായ, കിലോഗ്രാമിന് 66 രൂപക്ക് പാലക്കാട് ജില്ലയില്‍ വില്‍പ്പന നടന്നപ്പോള്‍ മലപ്പുറം ടൗണില്‍ എണ്‍പതും തൃശൂര്‍ ജില്ലയില്‍ എഴുപത്തഞ്ചുമായിരുന്നു വില. വരും ദിവസങ്ങളിലും കുറവുണ്ടാകുമെന്നാണ് മൊത്തവിതരണക്കാര്‍ പറയുന്നത്. സാധാരണ തമിഴ്നാട്ടിലെ കോഴിക്കച്ചവടക്കാരാണ് ഓരോ ദിവസത്തെയും വില നിശ്ചയിക്കുന്നത്. ഇതില്‍നിന്ന് മൂന്നുമുതല്‍ അഞ്ച് രൂപവരെ കിലോഗ്രാമിന് […]
കണ്ടെയ്നര്‍ ലോറി ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞ് 2 സ്ത്രീകളടക്കം 3 പേര്‍ മരിച്ചു
മലപ്പുറം: മലപ്പുറത്ത് കണ്ടെയ്നര്‍ ലോറി ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. വളാഞ്ചേരി പാലച്ചുമാട് സ്വദേശികളായ മുഹമ്മദ് നിസാര്‍, ഖദീജ, മരുമകള്‍ ഷാഹിറ എന്നിവരാണ് മരിച്ചത്. ഓട്ടോ പൂര്‍ണമായും തകര്‍ന്നു. മലപ്പുറം വളാഞ്ചേരി വട്ടപ്പാറയില്‍ ചൊവ്വാഴ്ച വൈകുന്നേരം 4.30 മണിയോടെ ഒന്നാം വളവിലായിരുന്നു അപകടം. സോളാര്‍ പാനല്‍ കയറ്റിയ 32 ടണ്‍ ഭാരമുള്ള കണ്ടെയ്നര്‍ ലോറിയാണ് ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞത്. ഷാഹിറയുടെ വീട്ടില്‍ നിന്നും ഭര്‍തൃമാതാവിനൊപ്പം ഭര്‍തൃ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. ഷാഹിറയ്ക്ക് രണ്ടു കുട്ടികളാണുള്ളത്. അപകടസ്ഥലത്തുവെച്ച് കുട്ടികളുടെ പാല്‍കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവര്‍ കുട്ടികളെ […]
മലപ്പുറത്ത് കനറാ ബാങ്കിന്‍റെ എ.ടി.എം തകര്‍ത്ത് മോഷണ ശ്രമം
മലപ്പുറം: പാലക്കാട് – കോഴിക്കോട് ദേശീയപാതക്ക് സമീപം രാമപുരത്ത് കനറാ ബാങ്കിന്‍റെ എ.ടി.എം തകര്‍ത്ത് മോഷണ ശ്രമം. കാനറാ ബാങ്കിന്‍റെ എ.ടി.എം പൂര്‍ണമായി തകര്‍ന്ന നിലയിലാണ് കണ്ടെത്തിയത്. എടിഎം പൂര്‍ണ്ണമായും തകര്‍ത്ത നിലയിലാണ്. എടിഎം സെന്‍ററിലെ സിസിടിവികളില്‍ കരി ഓയില്‍ പുരട്ടിയാണ് മോഷണശ്രമം നടന്നിരിക്കുന്നത് വാഹനം കെട്ടി വലിച്ച് എ.ടി.എം മെഷിന്‍ കടത്തി കൊണ്ടു പോയി പണം തട്ടാനാണ് ശ്രമം നടന്നിട്ടുള്ളതെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം. രാമപുരത്തെ കരിമ്പക്കല്‍ കോംപ്ലക്സിലാണ് എ.ടി.എം […]
കുറ്റിപ്പുറത്ത് കുഴിബോംബിനു പിന്നാലെ വെടിയുണ്ടകളും കണ്ടെടുത്തു
മലപ്പുറം: കുറ്റിപ്പുറത്ത് ഭാരതപ്പുഴക്ക് കുറുകെയുള്ള പാലത്തിന് താഴെ വെടിയുണ്ടകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചാക്കില്‍ ഉപേക്ഷിച്ച നിലയില്‍ സൈന്യം ഉപയോഗിക്കുന്ന 440 വെടിയുണ്ടകളാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്തുനിന്നും അഞ്ച് കുഴിബോംബുകള്‍ കണ്ടത്തിയിരുന്നു. ഫ്രന്‍ഡ് ടുവേര്‍ഡ് എനിമി എന്നറിയപ്പെടുന്നതും ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്നതുമായ ക്ലേമോര്‍ എന്ന് പേരുള്ള കുഴിബോംബുകളാണ് വ്യാഴാഴ്ച രാത്രിയോടെ പ്രദേശത്തെത്തിയവര്‍ അന്ന് കണ്ടെത്തിയത്. ഇതിനുപിന്നാലെയാണ് വെടിയുണ്ടകള്‍ കണ്ടെത്തിയിരിക്കുന്നത്. പൊലീസെത്തി പരിശോധിച്ചതോടെ പ്രദേശത്തുനിന്ന് ആര്‍മിയുടെ ലേബലുള്ള സഞ്ചിയും കണ്ടെത്തി. കൂടുതല്‍ പരിശോധന നടത്തുകയാണ്. തിരൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് […]
വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി 3 മരണം
മലപ്പുറം: മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി, മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു. മണിമൂളി സികെഎച്ച്‌എസ് എസ് വിദ്യാര്‍ഥികളാണു മരിച്ചത്. പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ചില വിദ്യാര്‍ഥികള്‍ക്കു ഗുരുതര പരുക്കുണ്ടെന്നാണു വിവരം. വഴിക്കടവിനു സമീപം മണിമൂളിയില്‍ രാവിലെ ഒമ്പതുമണി കഴിഞ്ഞപ്പോഴായിരുന്നു അപകടം. കര്‍ണാടകയില്‍നിന്നും കൊപ്ര കയറ്റിവന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. സ്കൂളിലേക്ക് പോകാന്‍ ബസ് കാത്തു നില്‍ക്കുയായിരുന്നു കുട്ടികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു. ഒരാള്‍ സംഭവസ്ഥലത്ത് വെച്ചു തന്നെ മരണമടഞ്ഞു. രണ്ടു പേര്‍ ആശുപത്രിയില്‍ വെച്ചും മരണത്തിന് കീഴടങ്ങി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട ലോറി ഒരു […]









