കണ്ടെയ്നര്‍ ലോറി ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞ് 2 സ്ത്രീകളടക്കം 3 പേര്‍ മരിച്ചു

മലപ്പുറം: മലപ്പുറത്ത് കണ്ടെയ്നര്‍ ലോറി ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. വളാഞ്ചേരി പാലച്ചുമാട് സ്വദേശികളായ മുഹമ്മദ് നിസാര്‍, ഖദീജ, മരുമകള്‍ ഷാഹിറ എന്നിവരാണ് മരിച്ചത്. ഓട്ടോ പൂര്‍ണമായും തകര്‍ന്നു.

മലപ്പുറം വളാഞ്ചേരി വട്ടപ്പാറയില്‍ ചൊവ്വാഴ്ച വൈകുന്നേരം 4.30 മണിയോടെ ഒന്നാം വളവിലായിരുന്നു  അപകടം. സോളാര്‍ പാനല്‍ കയറ്റിയ 32 ടണ്‍ ഭാരമുള്ള കണ്ടെയ്നര്‍ ലോറിയാണ് ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞത്. ഷാഹിറയുടെ വീട്ടില്‍ നിന്നും ഭര്‍തൃമാതാവിനൊപ്പം ഭര്‍തൃ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം.

ഷാഹിറയ്ക്ക് രണ്ടു കുട്ടികളാണുള്ളത്.  അപകടസ്ഥലത്തുവെച്ച്‌ കുട്ടികളുടെ പാല്‍കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവര്‍ കുട്ടികളെ ഷാഹിനയുടെ വീട്ടിലാക്കിയാണോ വന്നത് അതോ കൂടെ കൂട്ടിയിരുന്നോ എന്ന കാര്യം അന്വേഷിക്കുകയാണ്.

രണ്ട് ക്രെയിനുകള്‍ എത്തിച്ച്‌ ലോറി ഉയര്‍ത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. പോലീസിന്‍റെയും അഗ്നിശമന സേനയുടെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.  തിരിച്ചറിയാന്‍ കഴിയാത്തവിധം ചതഞ്ഞരഞ്ഞ നിലയിലായിരുന്നു മൂന്നുപേരുടെയും മൃതദേഹങ്ങള്‍. അപകടത്തില്‍ നിസാര പരിക്കേറ്റ ലോറി ഡ്രൈവറെ സംഭവ സ്ഥലത്തുനിന്നും കാണാതായി. മൃതദേഹങ്ങള്‍ തൊട്ടടുത്ത നടക്കാവ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് ഇടയാക്കിയതെന്ന് പോലീസ് പറഞ്ഞു.

prp

Related posts

Leave a Reply

*