മലപ്പുറത്ത് ബീഹാർ സ്വദേശിനിയെ വാടകവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ

മലപ്പുറം: മലപ്പുറത്ത് ബീഹാർ സ്വദേശിനിയെ വാടകവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഭർത്താവും രണ്ടു മക്കളുമൊത്ത് താമസിക്കുകയായിരുന്ന യുവതിയെയാണ് കഴിഞ്ഞ ദിവസം വാടക വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.വേങ്ങര കൊളപ്പുറം ആസാദ് നഗറിലെ അനൂന അപ്പാര്‍ട്ട്‌മെനന്‍റില്‍ താമസിക്കുകയായിരുന്ന ഗുഡിയാ ഖാത്തൂനെ(30) ആണ് കൊല്ലപ്പെട്ടത്. ബിഹാര്‍ നബാഡ് ജില്ലയിലെ ബഹാഡ്പുര്‍ സ്വദേശിനിയാണ് ഇവർ. അതേസമയം ഇവരുടെ ഭര്‍ത്താവ് നൗഷാദിനെയും രണ്ടുമക്കളെയും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കൊല നടത്തിയ ശേഷം ഇയാള്‍ മക്കളുമായി നാടുവിട്ടിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. ഭാര്യയെ കൊലപ്പെടുത്തിയ വിവരം […]

എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസ്; തിയേറ്റര്‍ ഉടമയ്ക്ക് ജാമ്യം

പട്ടാമ്പി : എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസില്‍ അറസ്റ്റിലായ തിയേറ്റര്‍ ഉടമയ്ക്ക് ജാമ്യം ലഭിച്ചു. സ്റ്റേഷന്‍ ജാമ്യത്തിലാണ് ശാരദാ തിയേറ്റര്‍ ഉടമയായ സതീഷിനെ വിട്ടയച്ചത്. പോലീസിനെ വിവരം അറിയിക്കാന്‍ വൈകിയതും, പീഡനദൃശ്യങ്ങള്‍ പ്രചരിപ്പിതുമാണ് തിയേറ്റര്‍ ഉടമ സതീഷിനെതിരായ കുറ്റം. എടപ്പാളിലെ ഒരു തീയേറ്ററില്‍ ഏപ്രില്‍18 ന് ആണ് സംഭവം നടന്നത്. തീയേറ്ററിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ തീയേറ്റര്‍ ഉടമ ആദ്യം ചൈല്‍ഡ് ലൈനിനായിരുന്നു കൈമാറിയത്.    

എടപ്പാള്‍ തിയേറ്റര്‍ പീഡനം: തിയേറ്റര്‍ ഉടമ അറസ്റ്റില്‍

മലപ്പുറം: എടപ്പാളിലെ തിയേറ്ററില്‍ ബാലിക പീഡനത്തിനിരയായ സംഭവത്തില്‍ തിയേറ്റര്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. തിയേറ്റര്‍ ഉടമ സതീഷാണ് അറസ്റ്റിലായത്. സിസി ടിവി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും പൊലീസില്‍ വിവരം അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഏപ്രില്‍ 18 ന് നടന്ന സംഭവം മാധ്യമങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് ഏപ്രില്‍ മെയ് 12 നാണ് പുറത്തുവന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഏപ്രില്‍ 26 ന് പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടി സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് […]

എടപ്പാളില്‍ ബാലികയെ പീഡിപ്പിച്ച ആള്‍ക്ക് കിട്ടിയത് എട്ടിന്‍റെ പണി

മലപ്പുറം: എടപ്പാളില്‍ തിയറ്ററിനുള്ളില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയ്ക്ക് നാട്ടുകാരുടെ വക പണി. മൊയ്തീന്‍റെ വീടിന് സമീപത്തുള്ള ബസ് സ്‌റ്റോപ്പിന് നാട്ടുകാര്‍ മൊയ്തീന്‍ പടിയെന്ന് പേരിട്ടു. കഴിഞ്ഞ ദിവസം വരെയും ചന്തപ്പടിയെന്നായിരുന്നു ഈ സ്‌റ്റോപ്പിന്‍റെ പേര്. എന്നാല്‍ ഇപ്പോള്‍ മൊയ്തീന്‍ പടിയെന്ന് വിളിച്ചാണ് കണ്ടക്ടര്‍ യാത്രക്കാരെ ഇറക്കുന്നത്. തൃത്താല സ്വദേശിയായ ഒരു ഫേസ്ബുക്ക് ഉപയോക്താവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇങ്ങനെ പറയുന്നത്. ‘വീടിനു തൊട്ടടുത്തുള്ള സ്‌റ്റോപ്പിലെത്തിയപ്പോള്‍ മൊയ്തീന്‍ പടി എന്ന് ഉറക്കെ വിളിച്ച്‌ […]

മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

മലപ്പുറം: എടപ്പാളില്‍ കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. എടപ്പാള്‍ വട്ടംകുളം മഠത്തില്‍വളപ്പില്‍ ബിജുവിന്‍റെ ഭാര്യ താര, ആറുവയസ്സുകാരിയായ മകള്‍ അമേഘ എന്നിവരാണ് മരിച്ചത്. കഴിഞ്ഞദിവസം അര്‍ധരാത്രിയോടെയായിരുന്നു സംഭവം.  കുടുംബവഴക്കിനെത്തുടര്‍ന്ന് മകളുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച്‌ തീക്കൊടുത്തശേഷം സ്വയം തീക്കൊളുത്തുകയായിരുന്നു. മൃതദേഹങ്ങള്‍ പൊന്നാനി താലൂക്കാശുപത്രിയില്‍ മോര്‍ച്ചറിയിലാണ്. ചങ്ങരംകുളം പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി

പിതാവിനൊപ്പം നടന്നു പോകവെ മൂന്നര വയസുകാരന്‍ സ്വകാര്യ ബസിടിച്ചു മരിച്ചു

മലപ്പുറം: പിതാവിനോടൊപ്പം ബാര്‍ബര്‍ ഷോപ്പിലേക്ക് മുടിവെട്ടിക്കാന്‍ നടന്നുപോകുകയായിരുന്ന മൂന്നര വയസ്സുകാരന്‍ മലപ്പുറം ചമ്മാട് സ്വകാര്യ ബസിടിച്ച്‌ മരിച്ചു. ചെമ്മാട് എക്സ്‌ചേഞ്ച് റോഡിലെ പങ്ങിനിക്കാടന്‍ കോയ – സാജിദ ദമ്പതികളുടെ മകന്‍ മുഹമ്മദ് സിനാന്‍  ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് ചെമ്മാട് തൃക്കുളം ഗവ. ഹൈസ്‌ക്കൂളിന് സമീപത്താണ് അപകടമുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ചെമ്മാട് തൃക്കുളം ഗവ. ഹൈസ് സ്‌കൂളിന്‌ സമീപത്തായിരുന്നു നാടിനെ കണ്ണീരിലാഴത്തിയ മഹാദുരന്തം നടന്നത്.  പിതാവിനും സഹോദരിക്കുമൊപ്പം മുടിവെട്ടുന്നതിനായി ബാര്‍ബര്‍ ഷോപ്പിലേക്ക് പോകുന്നതിനിടെയാണ് ബസിടിച്ചത്. പരിക്കേറ്റ […]

റമദാന്‍ വിപണി പൊടിപൊടിച്ച്‌ കച്ചവടക്കാര്‍

മലപ്പുറം: ലോകം മുഴുവനുള്ള മുസ്ലീം  ജനതയുടെ ആഘോഷമാണ് റമദാന്‍. റമദാന്‍ മാസം അടുത്തതോടെ സംസ്ഥാനത്തെ വിപണികളില്‍ കച്ചവടം പൊടിപൊടിക്കുകയാണ്. വിഷു ആഘോഷത്തിന്‍റെ ആലസ്യം വിട്ട് വിപണി ഇനിയും ഉണര്‍ന്നിട്ടില്ല. വേനല്‍ മഴ കടക്കുമ്പോള്‍ നോമ്പിനുള്ള വിഭവങ്ങള്‍ തേടി കടകള്‍ കയറിയിറങ്ങുകയാണ് പലരും. സംസ്ഥാനത്തെ ചില കമ്ബോളങ്ങളാകട്ടെ റമദാനുള്ള അവസാനവട്ട ഒരുക്കത്തിലാണ്. റമദാന്‍ മാസം മുന്നില്‍ക്കണ്ട് മൊത്തക്കച്ചവടക്കാര്‍ വലിയ തോതില്‍ ഈന്തപ്പഴം സംഭരിക്കുന്നുണ്ട്. നബിയുടെ കാലത്ത് വ്രതാനുഷ്ടാനം അവസാനിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ഈന്തപ്പഴം ഇപ്പോള്‍ വിശ്വാസത്തിന്‍റെ ഭാഗമാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ […]

തിയറ്റര്‍ പീഡനം; കുട്ടിയെ പീഡിപ്പിച്ചില്ലെന്ന്പ്രതി

മലപ്പുറം: എടപ്പാളിലെ സിനിമാതിയറ്ററില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ കുട്ടിയുടെ മാതാവുമായി ഏറെനാളത്തെ അടുപ്പമുണ്ടെന്ന് പ്രതി. പോലീസിന്‍റെ ചോദ്യംചെയ്യലിലാണ് പ്രതി മൊയ്തീന്‍കുട്ടി ഇക്കാര്യം സമ്മതിച്ചത്. ഇയാളുടെ ഉടമസ്ഥതയിലുള്ള ലോഡ്ജില്‍ ഏറെനാളായി താമസിച്ചുവരികയായിരുന്നു കുട്ടിയുടെ മാതാവ്. കഴിഞ്ഞമാസം 18-ന് മലപ്പുറത്തെ ബന്ധുവീട്ടില്‍നിന്ന് തൃത്താലയിലേക്ക് കൊണ്ടുപോകാന്‍ സ്ത്രീ മൊയ്തീന്‍കുട്ടിയോട് ആവശ്യപ്പെടുകയായിരുന്നുവത്രെ. യാത്രയ്ക്കിടെയാണ് എടപ്പാളിലെ തിയേറ്ററില്‍ കയറി സിനിമ കാണാന്‍ ഇരുവരും തീരുമാനിച്ചത്. മൊയ്തീന്‍കുട്ടിയുമായുള്ള ബന്ധത്തിന്‍റെ പേരില്‍ സ്ത്രീയുടെ കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. കുട്ടിയുടെ മാതാവുമായി തനിക്ക് ബന്ധമുണ്ടെങ്കിലും കുട്ടിയെ പീഡിപ്പിച്ചില്ലെന്ന് മൊയ്തീന്‍കുട്ടി അന്വേഷണോദ്യോഗസ്ഥരോട് […]

മലപ്പുറത്ത് ഭൂമി രണ്ടായി പിളരുന്നു

പെരുമണ്ണ: മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍ പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ കഞ്ഞിക്കുഴങ്ങരയില്‍ ഭൂമി രണ്ടായി പിളരുന്നത് പ്രദേശവാസികളില്‍ പരിഭ്രാന്തി പരത്തുന്നു. ഏകദേശം 70 മീറ്റര്‍ നീളത്തിലാണ് വിള്ളല്‍. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ ഒരു വീടിന് വിള്ളലുണ്ടായി. ഇതോടെ പ്രേദേശവാസികള്‍ ആശങ്കയിലായിരിക്കുകയാണ്. നാല് വര്‍ഷം മുമ്പാണ് പ്രദേശത്ത് വിള്ളല്‍ കാണപ്പെട്ട് തുടങ്ങിയത്. ആദ്യം വിള്ളല്‍ കണ്ടത് പരുത്തിക്കുന്നന്‍ സൈനുദ്ദീന്റെ വീട്ടിലായിരുന്നു. സൈനുദ്ദീന്‍ ഈ വിവരം അധികൃതരെ അറിയിച്ചു. അധികൃതരുടെ നിര്‍ദേശമനുസരിച്ച്‌ സൈനുദ്ദീനും കുടുംബവും ഇവിടെ നിന്ന് താമസം മാറി. അതേ […]

സോഷ്യല്‍മീഡിയയിലൂടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ഗ്രൂപ്പിന്‍റെ അഡ്മിന്‍ പത്താംക്ലാസുകാരന്‍

മലപ്പുറം: കത്വ സംഭവത്തില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് സോഷ്യല്‍മീഡിയ വഴി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത വാട്‌സാപ്പ് ഗ്രൂപ്പിന്‍റെ അഡ്മിന്‍ പത്താം ക്ലാസുകാരന്‍. പ്രായപൂര്‍ത്തി ആകാത്തതിനാല്‍ ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ല. ഹര്‍ത്താലിനും കലാപത്തിനും ആഹ്വാനം ചെയ്ത വാട്‌സാപ്പ് ഗ്രൂപ്പിന്‍റെ അഡ്മിന്‍  മലപ്പുറം കൂട്ടായി സ്വദേശിയാണ്. വോയ്സ് ഓഫ് യൂത്ത് എന്ന വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് മലപ്പുറത്ത് സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത്. ഇയാളുടെ കൈയ്യില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. മറ്റു ചില വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരും പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. ഹര്‍ത്താലില്‍ ജില്ലയിലെ പരപ്പനങ്ങാടി, […]