റമദാന്‍ വിപണി പൊടിപൊടിച്ച്‌ കച്ചവടക്കാര്‍

മലപ്പുറം: ലോകം മുഴുവനുള്ള മുസ്ലീം  ജനതയുടെ ആഘോഷമാണ് റമദാന്‍. റമദാന്‍ മാസം അടുത്തതോടെ സംസ്ഥാനത്തെ വിപണികളില്‍ കച്ചവടം പൊടിപൊടിക്കുകയാണ്. വിഷു ആഘോഷത്തിന്‍റെ ആലസ്യം വിട്ട് വിപണി ഇനിയും ഉണര്‍ന്നിട്ടില്ല.

വേനല്‍ മഴ കടക്കുമ്പോള്‍ നോമ്പിനുള്ള വിഭവങ്ങള്‍ തേടി കടകള്‍ കയറിയിറങ്ങുകയാണ് പലരും. സംസ്ഥാനത്തെ ചില കമ്ബോളങ്ങളാകട്ടെ റമദാനുള്ള അവസാനവട്ട ഒരുക്കത്തിലാണ്. റമദാന്‍ മാസം മുന്നില്‍ക്കണ്ട് മൊത്തക്കച്ചവടക്കാര്‍ വലിയ തോതില്‍ ഈന്തപ്പഴം സംഭരിക്കുന്നുണ്ട്. നബിയുടെ കാലത്ത് വ്രതാനുഷ്ടാനം അവസാനിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ഈന്തപ്പഴം ഇപ്പോള്‍ വിശ്വാസത്തിന്‍റെ ഭാഗമാണ്.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വന്‍‌തോതിലാണ് ഈന്തപ്പഴം കേരളത്തിലേക്ക് എത്തുന്നത്. കൂടുതലും എത്തുന്നത് ഒമാനില്‍ നിന്നുമാണ്. ഇവിടെ നിന്നുമുള്ള പഴങ്ങളാണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത്. മലബാര്‍ മേഖലകളിലാണ് ഈന്തപ്പഴങ്ങള്‍ കൂടുതലായി വില്‍ക്കപ്പെടുന്നത്.

ലഘുഭക്ഷണമാണ് റമദാന്‍ കാലത്ത് നിഷ്ക്കര്‍ഷിക്കുന്നതെങ്കിലും മലബാറില്‍ റമദാന്‍ ആഘോഷമാണ്. ഇവിടെ നോമ്ബുതുറയ്ക്ക് ശേഷമുള്ള കൊതിയൂറുന്ന വിഭവങ്ങളാലുള്ള വിരുന്ന് പ്രധാന ചടങ്ങാണ്. ഈന്തപ്പഴവും വെള്ളവും ഉപയോഗിച്ച്‌ നോമ്ബ് തുറന്നതിന് ശേഷമാണ് മറ്റ് വിഭവങ്ങളിലേക്ക് കടക്കുന്നത്.
റമദാനില്‍ പഴ വര്‍ഗങ്ങള്‍ക്കും പച്ചക്കറിക്കും ആവശ്യക്കാര്‍ കൂടും.

ഈ റമദാനില്‍ പച്ചക്കറിക്കും പഴവര്‍ഗങ്ങള്‍ക്കും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആവശ്യക്കാരെയാണ് റമദാന്‍റെ ഭാഗമായി തമിഴ് നാട്ടില്‍നിന്നും നിരവധി ഭാഷ്യസാധനങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്. എന്നാല്‍ ആവശ്യക്കാരേറെയാകുമ്പോള്‍ വിലയും വര്‍ധിക്കുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.

prp

Related posts

Leave a Reply

*