ഗള്‍ഫില്‍ റമദാന്‍ വ്രതാരംഭം നാളെ

ദുബായ്: ഗള്‍ഫില്‍ റമദാന്‍ വ്രതാരംഭം നാളെ. രാജ്യത്തെവിടെയും മാസപ്പിറവി കാണാത്തതിനാല്‍ സൗദി സുപ്രീം കോടതി ഇന്ന് ശഅ്ബാന്‍ മുപ്പതായി പ്രഖ്യാപിക്കുകയായിരുന്നു. മക്കയിലെ മസ്ജിദുല്‍ ഹറാം, മദീനയിലെ മസ്ജിദുന്നബവി ഉള്‍പ്പെടെ പള്ളികളെല്ലാം വിശ്വാസികളെ സ്വീക്കരിക്കാനൊരുങ്ങിക്കഴിഞ്ഞു. ഇരു ഹറമുകളും വിശ്വാസികളുടെയും തീര്‍ഥാടകരുടേയും രാപകല്‍ ഭേദമന്യേയുള്ള കുത്തൊഴുക്കിന് സാക്ഷ്യം വഹിക്കുകയാണ്. ഇവര്‍ക്ക് പ്രാര്‍ഥനക്കും ഇഫ്താറിനും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇഅ്തിഖാഫിനായി ഇരു ഹറമുകളിലേക്കുമുള്ള രജിസ്‌ട്രേഷന്‍ അന്തിമ ഘട്ടത്തിലാണ്. പകല്‍ ദൈര്‍ഘ്യമേറുന്നതിനൊപ്പം 40 ഡിഗ്രിക്ക് മേലെയാകും അറബ് രാജ്യങ്ങളില്‍ റമദാനിലെ ചൂട്. കൊടും […]

റമദാന്‍ വിപണി പൊടിപൊടിച്ച്‌ കച്ചവടക്കാര്‍

മലപ്പുറം: ലോകം മുഴുവനുള്ള മുസ്ലീം  ജനതയുടെ ആഘോഷമാണ് റമദാന്‍. റമദാന്‍ മാസം അടുത്തതോടെ സംസ്ഥാനത്തെ വിപണികളില്‍ കച്ചവടം പൊടിപൊടിക്കുകയാണ്. വിഷു ആഘോഷത്തിന്‍റെ ആലസ്യം വിട്ട് വിപണി ഇനിയും ഉണര്‍ന്നിട്ടില്ല. വേനല്‍ മഴ കടക്കുമ്പോള്‍ നോമ്പിനുള്ള വിഭവങ്ങള്‍ തേടി കടകള്‍ കയറിയിറങ്ങുകയാണ് പലരും. സംസ്ഥാനത്തെ ചില കമ്ബോളങ്ങളാകട്ടെ റമദാനുള്ള അവസാനവട്ട ഒരുക്കത്തിലാണ്. റമദാന്‍ മാസം മുന്നില്‍ക്കണ്ട് മൊത്തക്കച്ചവടക്കാര്‍ വലിയ തോതില്‍ ഈന്തപ്പഴം സംഭരിക്കുന്നുണ്ട്. നബിയുടെ കാലത്ത് വ്രതാനുഷ്ടാനം അവസാനിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ഈന്തപ്പഴം ഇപ്പോള്‍ വിശ്വാസത്തിന്‍റെ ഭാഗമാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ […]