സദാചാര പോലീസ് ചമഞ്ഞ് ആക്രമണം; യുവാവ് തൂങ്ങി മരിച്ചു

മലപ്പുറം: സദാചാര ഗുണ്ടകളുടെ മര്‍ദ്ദനമേല്‍ക്കുകയും ദൃശ്യങ്ങ ള്‍ വാട്സ് ആപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തതില്‍ മനംനൊന്ത് യുവാവ് തൂങ്ങിമരിച്ചു. മലപ്പുറം കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സാജിദിനെ വീടിന് സമീപത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഈ മാസം 24നാണ് സാജിദിന് ഒരു സംഘം ആളുകളുടെ മര്‍ദ്ദനമേറ്റത്. സാജിദ് താമസിക്കുന്ന പണിക്കര്‍പ്പടി എന്ന സ്ഥലത്ത് നിന്ന് […]

ഇളയച്ഛന്‍ പാലത്തില്‍ നിന്നും വലിച്ചെറിഞ്ഞ കുട്ടിയെ കണ്ടെത്താന്‍ മത്സ്യത്തൊഴിലാളികളുടെ സഹായം തേടി പോലീസ്

മലപ്പുറം: ഇളയച്ഛന്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് വലിച്ചെറിഞ്ഞ ഒന്‍പതുകാരനെ കണ്ടെത്താന്‍ മത്സ്യത്തൊഴിലാളികളുടെ സഹായം തേടി പോലീസ് . ആനക്കയം പാലത്തില്‍നിന്നു കടലുണ്ടിപ്പുഴയിലേക്കു വലിച്ചെറിഞ്ഞ മുഹമ്മദ് ഷഹീനെ കണ്ടെത്താന്‍ ക്യാമറയുടെ സഹായത്തോടെ തിരച്ചില്‍ ആരംഭിക്കാനാണ് തീരുമാനം. പ്രളയത്തിനിടെ മൃതദേഹം കടലിലെത്തിയിട്ടുണ്ടോ എന്നും പോലീസ് സംശയിക്കുന്നു. അതിനാണ് മത്സ്യത്തൊഴിലാളികളുടെ സഹായം തേടിയിരിക്കുന്നത്. സംഭവത്തില്‍ പിതൃ സഹോദരന്‍ എടയാറ്റൂര്‍ മക്കരത്തൊടി മുഹമ്മദ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. കുട്ടിയെ ആനക്കയം പാലത്തില്‍നിന്നു താഴേക്കു വലിച്ചെറിഞ്ഞുവെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കിയപ്പോള്‍ തന്നെ പാലത്തിന്‍റെ […]

ജൈസലിന് സ്‌നേഹ സമ്മാനവുമായി വിനയന്‍ നേരിട്ടെത്തി

സംസ്ഥാനത്തെ ദുരിതത്തിലാഴ്‌ത്തിയ പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ റബര്‍ ഡിങ്കിയിലേക്കു ചവിട്ടിക്കയറാന്‍ ചെളിവെള്ളത്തില്‍ മുട്ടുകുത്തിനിന്ന് സ്വന്തം മുതുക് കാട്ടിക്കൊടുത്ത ജൈസലിന് സമ്മാനവുമായി സംവിധായകന്‍ വിനയന്‍. മലപ്പുറം താനൂര്‍ സ്വദേശിയും മത്സ്യത്തൊഴിലാളിയായ ജൈസലിന് വിനയന്‍ ഒരു ലക്ഷം രൂപ സമ്മാനമായി  നല്‍കി. വിനയന്‍ നേരിട്ടാണ് സമ്മാനം നല്‍കിയത്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ജൈസലിന് സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നതായി വിനയന്‍ അറിയിച്ചിരുന്നു. ജീവന്‍ പണയംവച്ചു പോലും ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയ നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് ഒരു പ്രോല്‍സാഹനമാകുമെന്ന് ഞാന്‍ കരുതുന്നുവെന്നുമായിരുന്നു വിനയന്‍ പറഞ്ഞിരുന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടെ […]

അഭിമന്യുവിന്‍റെ പേരില്‍ പുറത്തിറക്കിയ കോളജ് മാഗസീന്‍ കത്തിച്ച്‌ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍

മലപ്പുറം: ക്യാമ്പസ് ഫ്രണ്ട്-എസ്‌‌ഡിപിഐ ക്രിമിനല്‍ സംഘം കൊലപ്പെടുത്തിയ മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയും എസ്‌എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിന്‍റെ പേരിലിറക്കിയ മാഗസിന്‍ കത്തിച്ചു. മലപ്പുറം പാലേമാട് കോളേജ് യൂണിയന്‍റെ ‘അഭിമന്യു’ എന്ന മാഗസിനാണ് നടുറോഡില്‍ അഗ്നിക്കിരയാക്കിയത്. പാലേമാടുള്ള ശ്രീ വിവേകാനന്ദ പഠനകേന്ദ്രം കോളേജ് പുറത്തിറക്കിയ മാഗസിനാണ് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കത്തിച്ചത്. ഇന്ന് രാവിലെ പതിനൊന്നു മണിയോടെയായിരുന്നു സംഭവം. കോളേജിലെ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനായ തൗഫീഖിന്‍റെ നേതൃത്വത്തിലാണ് മാഗസിന്‍ കത്തിച്ചും കൊലവിളി മുഴക്കിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് തിങ്കളാഴ്‌ച്ചയാണ് മാഗസിന്‍ പ്രകാശനം […]

പൊലീസിനെ ഭയന്ന് പുഴയില്‍ ചാടിയ രണ്ട് യുവാക്കളില്‍ ഒരാളെ കാണാതായി

മലപ്പുറം : മണല്‍വേട്ടക്കിറങ്ങിയ പൊലീസിനെ കണ്ട് ഭയന്ന് മണല്‍ ലോറി ഉപേക്ഷിച്ച്‌ രണ്ട് യുവാക്കള്‍ ഭാരത പുഴയില്‍ ചാടി. ചമ്രവട്ടം പാലത്തിന് മുകളില്‍ നിന്നും പുഴയില്‍ ചാടിയ രണ്ട് യുവാക്കളില്‍ ഒരാളെ ഇപ്പോഴും കണ്ടെത്താനായില്ല. റഗുലേട്ടര ഷട്ടറുകളെല്ലാം തുറന്ന് പുഴയില്‍ശക്തമായ അടിയൊഴുക്കുണ്ട്. യുവാവിനായുള്ള തിരച്ചില്‍ തുടരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. അതളൂര്‍ മാത്തൂര്‍ പുളിക്കല്‍ മന്‍സൂറിനെയാണ് കാണാതായത്. ഇരുവരും മണല്‍ കടത്തുതൊഴിലാളികളാണ്. ഭാരതപ്പുഴയില്‍ നിന്നും ലോറിയില്‍ മണല്‍ ലോഡ് ചെയ്ത ശേഷം കടത്തികൊണ്ടു പോവുകയായിരുന്നു […]

സിപിഐ എം പ്രവര്‍ത്തകന്‍റെ വീടിന് തീയിട്ടു; പെണ്‍കുട്ടിക്ക് പൊള്ളലേറ്റു

മലപ്പുറം: സിപിഎം പ്രവര്‍ത്തകന്‍റെ വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. മലപ്പുറം തിരൂര്‍ കൂട്ടായിയില്‍ കുറിയന്‍റെ പുരക്കല്‍ സൈനുദ്ദീന്‍റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീടിന് മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു. സംഭവത്തില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന 16 വയസ്സുകാരിക്ക് പൊള്ളലേറ്റു. 40 ശതമാനത്തോളെ പൊള്ളലേറ്റ കുട്ടി പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. നേരത്തെ കൂട്ടായിലുണ്ടായ സിപിഎം- മുസ്ലീം ലീഗ് സംഘര്‍ഷത്തില്‍ ഇതേ വീടിനു നേരെ ആക്രമണം ഉണ്ടായിരുന്നു. ആ സമയത്ത് വീട്ടില്‍ മോഷണം നടക്കുകയും വീട്ടുപകരണങ്ങള്‍ […]

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മലപ്പുറം: ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (വ്യാഴം) അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. ഇതിന് പകരം മറ്റൊരു ദിവസം പ്രവൃത്തി ദിനമായിരിക്കും.

പതിനാലുകാരിയെ പീഡിപ്പിച്ച മാതാവും കാമുകനും അറസ്റ്റില്‍

മ​ല​പ്പു​റം: മ​ങ്ക​ട​യി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത വി​ദ്യാ​ര്‍​ഥി​നി​യെ ഓ​ട്ടോ ഡ്രൈ​വ​ര്‍ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി. കേ​സി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യേ​യും ഓ​ട്ടോ ഡ്രൈ​വ​റെ​യും പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പെ​ണ്‍​കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ന്‍ അ​മ്മ സ​ഹാ​യം ചെ​യ്തു ന​ല്‍​കി​യെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​മ്മ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ മ​ങ്ക​ട പ​രി​യം​ത​ട​ത്തി​ല്‍ സു​ഹൈ​ന്‍(25)​നെ ശ​നി​യാ​ഴ്ച പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ഞാ​യ​റാ​ഴ്ച​യാ​ണ് അ​മ്മ​യെ അ​റ​സ്റ്റു ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​മാ​യി സു​ഹൈ​ന്‍ വിദ്യാര്‍ഥിനിയു​മാ​യി സൗ​ഹൃ​ദ​ബ​ന്ധം സ്ഥാ​പി​ച്ച്‌ മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ വീ​ട്ടി​ല്‍​വ​ച്ചും സ​മീ​പ പ്രദേശ​ങ്ങ​ളി​ല്‍​വ​ച്ചും കു​ട്ടി​യെ ഇ​യാ​ള്‍ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യി​രു​ന്നു. ചൈ​ല്‍​ഡ് […]

ജെ​സ്നയെ തേടി കോ​ട്ട​ക്കു​ന്ന് പാ​ര്‍‌​ക്കി​ല്‍ വീ​ണ്ടും പോ​ലീ​സ് സം​ഘ​മെ​ത്തി​

മ​ല​പ്പു​റം: മു​ക്കൂ​ട്ടു​ത​റ കൊ​ല്ല​മു​ള​യി​ല്‍​നി​ന്നു കാ​ണാ​താ​യ ജെ​സ്ന മ​രി​യ ജ​യിം​സി​നു വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം വീ​ണ്ടും മ​ല​പ്പു​റ​ത്തേ​ക്ക്. പ​ത്ത​നം​തി​ട്ട വെ​ച്ചൂ​ചി​റ പോ​ലീ​സ് മ​ല​പ്പു​റം കോ​ട്ട​ക്കു​ന്ന് ടൂ​റി​സം പാ​ര്‍​ക്കി​ല്‍ വീ​ണ്ടു​മെ​ത്തി. മേ​യ് മൂ​ന്നി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ വീ​ണ്ടെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കും. പാ​ര്‍​ക്കി​നോ​ടു ചേ​ര്‍​ന്നു​ള്ള ക​ട​ക​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. മേ​യ് മൂ​ന്നി​ന് മ​ല​പ്പു​റം കോ​ട്ട​ക്കു​ന്ന് ടൂ​റി​സം പാ​ര്‍​ക്കി​ല്‍ ജെ​സ്ന​യെ​ന്നു സം​ശ​യി​ക്കു​ന്ന​യാ​ളും മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യും എ​ത്തി​യെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്നു അ​ന്വേ​ഷ​ണ​സം​ഘം വെ​ള്ളി​യാ​ഴ്ച മ​ല​പ്പു​റ​ത്തെ​ത്തി​യി​രു​ന്നു. ജ​സ്ന​യാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന ഒ​രു ഫോ​ട്ടോ സം​ഘ​ത്തി​ന് ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, പി​ന്നീ​ട് […]

മലപ്പുറം ജില്ല വിഭജിക്കണമെന്ന് മുസ്ലീം ലീഗ്

മലപ്പുറം: വികസനം മുന്‍നിര്‍ത്തി മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്തുതന്നെ ഈ ആവശ്യം മുന്നോട്ട് വച്ചിരുന്നുവെന്ന് മലപ്പുറം ലീഗ് ജില്ല പ്രസിഡന്‍റ്  പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജില്ല രൂപവത്കരണത്തിന്‍റെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി ലീഗ് നടത്തുന്ന പരിപാടികള്‍ വിശദീകരിക്കാന്‍ വിളിച്ച ചേര്‍ത്ത പത്രസമ്മേളനത്തില്‍ ജില്ല വിഭജനം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി പ്രാദേശിക തലത്തില്‍നിന്ന് വികസന അസന്തുലിതാവസ്ഥ ചൂണ്ടിക്കാട്ടി ജില്ലയെ രണ്ടാക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെന്ന് ജനറല്‍ […]