നാളെ മുതല്‍ നാല് ദിവസത്തേക്ക് ബാങ്ക് അവധി

തിരുവനന്തപുരം : ബാങ്കുകള്‍ക്ക് നാളെ മുതല്‍ തിങ്കളാഴ്ച വരെ അവധി. മഹാനവമി, വിജയദശമി, ഞായര്‍, ഗാന്ധി ജയന്തി, എന്നീ ദിവസങ്ങള്‍ അടുത്തടുത്ത് വരുന്നതിനാലാണ് അവധി.

ഈ ദിവസങ്ങളില്‍ ബാങ്കുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും. എടിഎമ്മുകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള എല്ലാ സൗകര്യങ്ങളും കേന്ദ്ര, സംസ്ഥാന ബാങ്കുകള്‍ ഒരുക്കിയിട്ടുണ്ട്.

ബാങ്കില്‍ ചെന്ന് നേരിട്ട് ഇടപാടു നടത്തുന്നവര്‍ക്ക് നാളെ കഴിഞ്ഞാല്‍ ചൊവ്വാഴ്ച വരെ കാത്തിരിക്കണം.

 

prp

Related posts

Leave a Reply

*