മുംബൈ: അടുത്ത മാസം ആദ്യം ആറുദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതം. 3, 4, 5, 6, 7 തീയതികളില്‍ കേരളത്തില്‍ എല്ലാ ബാങ്കുകളും പ്രവര്‍ത്തിക്കും. ഒരാഴ്ച ബാങ്കിന്‍റെ പ്രവര്‍ത്തനം തടസ്സപ്പെടില്ലെന്ന് ബാങ്ക് ജീവനക്കാരുടെ ദേശീയ സംഘടന വൈസ് പ്രസിഡന്‍റ് അശ്വനി റാണ പറഞ്ഞു. റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ മാത്രമാണ് സെപ്റ്റംബര്‍ നാല്, അഞ്ച് തീയതികളില്‍ കൂട്ട അവധി എടുക്കുന്നത്. എന്നാല്‍ ഇവ പൊതുമേഖല, സ്വകാര്യ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. ഈ […]
Tag: bank
സെപ്റ്റംബര്‍ 1 മുതല്‍ 5വരെ തുടര്‍ച്ചയായ ബാങ്ക് അവധി
കൊച്ചി: സെപ്റ്റംബര്‍ ഒന്നു മതല്‍ അഞ്ചു വരെ രാജ്യത്തെ ബാങ്കുകള്‍ക്ക് അവധിയെന്ന് റിപ്പോര്‍ട്ട്. എ.ടി.എം ഇടപാടുകള്‍ക്ക് തടസമുണ്ടാകില്ലെങ്കിലും പണത്തിന് ക്ഷാമം ഉണ്ടാകാന്‍ ഇടയുണ്ടെന്നും ഡിഎന്‍എ റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബര്‍ ഒന്ന് ശനിയാഴ്ചയാണ്. ചില സംസ്ഥാനങ്ങളില്‍ ശനിയാഴ്ച ബാങ്ക് അവധിയാണ്. കേരളത്തില്‍ രണ്ട്, നാല് ശനിയാഴ്ചകളിലാണ് അവധി. സെപ്റ്റംബര്‍ രണ്ട് ഞായറാഴ്ചയാണ്. തിങ്കളാഴ്ച ശ്രീകൃഷ്ണ ജയന്തിയാണ്. സെപ്റ്റംബര്‍ നാല് , അഞ്ച് തീയതികളില്‍ ബാങ്ക് ജീവനക്കാരുടെ പണിമുടക്കാണെന്നും ഡിഎന്‍എ റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്നുളള 6,7 തീയതികള്‍ക്ക് ശേഷം 8,9 ദിവസങ്ങളില്‍ […]
നാളെ മുതല്‍ നാല് ദിവസത്തേക്ക് ബാങ്ക് അവധി
തിരുവനന്തപുരം : ബാങ്കുകള്‍ക്ക് നാളെ മുതല്‍ തിങ്കളാഴ്ച വരെ അവധി. മഹാനവമി, വിജയദശമി, ഞായര്‍, ഗാന്ധി ജയന്തി, എന്നീ ദിവസങ്ങള്‍ അടുത്തടുത്ത് വരുന്നതിനാലാണ് അവധി. ഈ ദിവസങ്ങളില്‍ ബാങ്കുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും. എടിഎമ്മുകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള എല്ലാ സൗകര്യങ്ങളും കേന്ദ്ര, സംസ്ഥാന ബാങ്കുകള്‍ ഒരുക്കിയിട്ടുണ്ട്. ബാങ്കില്‍ ചെന്ന് നേരിട്ട് ഇടപാടു നടത്തുന്നവര്‍ക്ക് നാളെ കഴിഞ്ഞാല്‍ ചൊവ്വാഴ്ച വരെ കാത്തിരിക്കണം.


