ചിരി സൗന്ദര്യത്തിന്‍റെ ലക്ഷണമായി കണക്കാക്കാറുണ്ട്. മാത്രമല്ല, നല്ല ആരോഗ്യത്തിനു ഉത്തമമായ ഒരു മരുന്ന് കൂടിയാണ് ചിരി. എന്നാല്‍ തിരക്ക് പിടിച്ച് ഓടുന്ന ഈ ലോകത്ത് മറന്ന് കൊണ്ടിരിക്കുന്ന ഒന്നായി ചിരി മാറുകയാണ്. ഒരു ചെറു പുഞ്ചിരി പോലും നമുക്ക് സമ്മാനിക്കുന്നത് ഒട്ടേറെ ആശങ്കകള്‍ക്കുള്ള പരിഹാരമാണ്.
ഹൃദ്രോഗം തടയും
ചിരി ഹൃദ്രോഗം തടയുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ചിരി ഹൃദയത്തിലേക്കുളള രക്തയോട്ടം കൂട്ടുകയും ഹൃദ്രോഗത്തില്‍ 40 ശതമാനം കുറയ്ക്കുകയും ചെയ്യുന്നു.
ഉറക്കം കൂട്ടും
നല്ല രീതിയില്‍ ഉറക്കം കിട്ടുന്നില്ല എന്നത് പലര്‍ക്കുമുളള പ്രശ്നമാണ്. എന്നാല്‍ ചിരി ഉറക്കം കൂട്ടാന്‍ സഹായിക്കും. കൂടാതെ പല രോഗങ്ങളില്‍ നിന്നും ചിരി സഹായമാകും.
സമ്മര്‍ദം കുറയ്ക്കും
പല തരത്തിലുളള സമര്‍ദത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. ചിരി മനുഷ്യനിലെ മാനസിക സമ്മര്‍ദത്തെ കുറയ്ക്കും. ശരിയായ രീതിയില്‍ രക്തയോട്ടം നടത്താനും ചിരി സഹായിക്കും.
ഭാരം കുറക്കും
ചിരി നമ്മുടെ ശരീരത്തിലെ ഭാരം കുറക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ചിരിക്കുമ്പോള്‍ തലച്ചോറില്‍ നിന്നും ഉണ്ടാവുന്ന രാസവസ്തു ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ചിരിക്കുമ്പോള്‍ ശരീരം പ്രവര്‍ത്തിക്കുകയും വയര്‍ കുറയാന്‍ സഹായിക്കുകയും ചെയ്യും.
മുഖസൗന്ദര്യം വര്‍ദ്ധിക്കും
ചിരി ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും നല്ലതാണ്. ചെറുപ്പം നിവനിര്‍ത്താനും ത്വക്കിന്‍റെ തിളക്കം നിലനിര്‍ത്താനും ചിരി സഹായിക്കും.
ഒരു ചിരി മതി ഒരു നല്ല സമൂഹത്തെ വാര്‍ത്തെടുക്കാന്‍. അതുകൊണ്ട് മനസ് തുറന്നു ചിരിക്കൂ……




