തിരുപ്പൂര്‍: ഉദുമല്‍പേട്ടയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭാര്യാ പിതാവടക്കം ആറുപേര്‍ക്കു വധശിക്ഷ. ഒരാള്‍ക്ക് ഇരട്ടജീവപര്യന്തവും മറ്റൊരാള്‍ക്ക് അഞ്ചു വര്‍ഷം തടവും വിധിച്ചിട്ടുണ്ട്. യുവതിയുടെ അമ്മയും അമ്മാവനും ഉള്‍പ്പെടെ മൂന്നു പ്രതികളെ വെറുതെ വിട്ടു. തിരുപ്പൂര്‍ പ്രത്യേക സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. ദിണ്ഡിഗല്‍ സ്വദേശി ശങ്കറിനെയാണ് മാര്‍ച്ച് 13 ന് ഉടുമല്‍പേട്ട നഗരമധ്യത്തില്‍വച്ചു ക്വട്ടേഷന്‍ സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. പൊള്ളാച്ചിയിലെ സ്വകാര്യ എഞ്ചിനിയറിംഗ് കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ശങ്കര്‍. തേവര്‍ സമുദായാംഗമായ കൗസല്യ, ദളിത് സമുദായത്തില്‍പ്പെട്ട ശങ്കറിനെ വീട്ടുകാരുടെ എതിര്‍പ്പ് […]
Tag: murder
എട്ടുദിവസം പ്രായമുള്ള കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊന്ന അമ്മ അറസ്റ്റില്‍
ഇടുക്കി: കട്ടപ്പന മരക്കാട്ടുകുടിയില്‍ എട്ടുദിവസം പ്രായമുള്ള കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കണ്ടവന്‍കരയില്‍ ബിനുവിന്‍റെ ഭാര്യ സന്ധ്യയാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെയാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്‍റെ കഴുത്തില്‍ പാടും മുറിവും കണ്ടതിനെത്തുടര്‍ന്ന് പൊലീസ് അസ്വഭാവികമരണത്തിന് കേസെടുത്തിരുന്നു. ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും വ്യക്തമാക്കി. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് സന്ധ്യ കുറ്റം സമ്മതിച്ചത്. കുഞ്ഞിനെ തുണി ഉപയോഗിച്ച് കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നെന്ന് അവര്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഇതിനു പിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ല.
അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തി നാടുവിട്ട 16 കാരന്‍ പിടിയില്‍; പിന്നില്‍ ബ്ലൂ വെയ്ലിനേക്കാള്‍ അപകടകാരിയായ ഗെയിം?
ദില്ലി: അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന 16കാരനെ വാരാണാസിയില്‍ നിന്നും കണ്ടെത്തി. കഴിഞ്ഞ ആഴ്ച നോയിഡയിലെ ഫ്ളാറ്റിലാണ് അഞ്ജലി അഗര്‍വാള്‍, മകള്‍ മണികര്‍ണിക എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അന്ന് മുതല്‍ കാണാതായ മകനെ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. ബാറ്റുകൊണ്ട് തലയ്ക്ക് നിരവധി തവണ അടിച്ചും കുത്തിയുമാണ് ഇരുവരെയും കൊന്നത്. അഞ്ജലിയുടെ തലയില്‍ ഏഴ് മുറിവുകളും മണികര്‍ണയുടെ തലയില്‍ അഞ്ച് മുറിവുകളുമാണ് ഉണ്ടായിരുന്നത്. രക്തം പുരണ്ട കത്രികയും സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. രണ്ട് പേരുടേയും മരണം സംഭവിച്ചത് തലക്കേറ്റ ആഘാതം മൂലമാണെന്ന് […]
തൃണമൂല്‍ പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ സിപിഐഎം പ്രവര്‍ത്തകയെ കൂട്ടബലാത്സംഗംചെയ്ത് കൊന്നു. ദക്ഷിണ ദിനാജ്പുര്‍ ജില്ലയിലെ ലോഹാഗിലാണ് സംഭവം. ഒറ്റയ്ക്ക് താമസിച്ചിരുന്ന നാല്‍പ്പത്തിരണ്ടുകാരിയെയാണ് കൊലപ്പെടുത്തിയത്. ബുധനാഴ്ച രാത്രി ദക്ഷിണ ദിനാജ്പുര്‍ ജില്ലയിലെ ലോഹാഗിയിലുള്ള വീട്ടില്‍ സംഘം അതിക്രമിച്ചു കയറുകയായിരുന്നു. സിപിഐഎമ്മിന്‍റെയും ജനാധിപത്യ മഹിളാ അസോസിയേഷന്‍റെയും സജീവ പ്രവര്‍ത്തകയായിരുന്നു. ഇവരുടെ ഭര്‍ത്താവ് കേരളത്തില്‍ ജോലി ചെയ്യുകയാണ്. നാട്ടിലെത്തിയ ശേഷം സംസ്കാര ചടങ്ങുകള്‍ നടക്കും. തൃണമൂലിന്‍റെ സജീവപ്രവര്‍ത്തകരായ അമല്‍ സര്‍ക്കാര്‍, പരിമള്‍ സര്‍ക്കാര്‍ എന്നിവരാണ് സംഭവത്തിന് പിന്നിലെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് അമല്‍ സര്‍ക്കാരിനെ […]
മകളെ കഴുത്തുഞെരിച്ച് കൊന്ന ശേഷം പിതാവ് പോലീസില്‍ കീഴടങ്ങി
മലപ്പുറം : മലപ്പുറം പെരുവള്ളൂരില്‍ അച്ഛന്‍ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തേഞ്ഞിപ്പലത്ത് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പറങ്കിമാവില്‍ വീട്ടില്‍ ശാലു (18)ആണ് മരിച്ചത്. പിതാവ് ശശി പോലീസില്‍ കീഴടങ്ങി. പാലക്കാട് സ്വദേശിയായ അമ്മ സ്വന്തം വീട്ടില്‍ പോയപ്പോഴായിരുന്നു അച്ഛന്‍റെ ക്രൂരകൃത്യം. ഒരു യുവാവുമായി ബന്ധമുണ്ടെന്നാരോപിച്ച് മകളെ കൊലപ്പെടുത്തുകയായിരുന്നു. ശേഷം ശശി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്ലസ്ടുവിന് ശേഷം പി.എസ്.സി പരിശീലനം നടത്തുകയായിരുന്നു ശാലു.
പെണ്‍കുഞ്ഞിനെ കൊന്ന് വാഷിങ് മെഷിനിലൊളിപ്പിച്ച യുവതി അറസ്റ്റില്‍
ദില്ലി: പെണ്‍കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്ന് വാഷിങ് മെഷിനിലൊളിപ്പിച്ച 22കാരി അറസ്റ്റിലായി. ഗാസിയാബാദ് പാട്ലയിലെ ആരതിയെന്ന യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നു മാസങ്ങള്‍ക്കു മുമ്പാണ് യുവതി ഒരു പെണ്‍കുഞ്ഞിനു ജന്‍മം നല്‍കിയത്. എന്നാല്‍ കുഞ്ഞ് ജനിച്ചതു മുതല്‍ ഇവര്‍ അസ്വസ്ഥയായിരുന്നുവെന്ന് പോലീസ് പറയുന്നു. ആണ്‍കുഞ്ഞ് ജനിക്കാത്തതിനെ തുടര്‍ന്ന് കടുത്ത നിരാശയിലും ദേഷ്യത്തിലുമായിരുന്നു യുവതി. ഞായറാഴ്ചയാണ് മകളെ തലയണ കൊണ്ടു ശ്വാസം മുട്ടിച്ച ശേഷം ആരതി കൊലപ്പെടുത്തിയത്. തുടര്‍ന്നു കുഞ്ഞിനെ വാഷിങ് മെഷീന്‍റെ അകത്തിട്ടു കവര്‍ കൊണ്ടു മൂടിയിടുകയായിരുന്നു. കുഞ്ഞിനെ […]
വൃദ്ധയെ കൊലപ്പെടുത്തിയ പുളളിപ്പുലിയെ ഗ്രാമവാസികള്‍ തല്ലിക്കൊന്ന് ഭക്ഷിച്ചു.
ഗുവാഹത്തി: അസമില്‍ വൃദ്ധയെ കൊലപ്പെടുത്തിയ പുളളിപ്പുലിയെ ഗ്രാമവാസികള്‍ തല്ലിക്കൊന്ന് ഭക്ഷിച്ചു. വെളളിയാഴ്ച്ച രാവിലെയാണ് സംഭവം നടന്നത്. നൂറോളം വരുന്ന ഗ്രാമവാസികള്‍ വടിയും മൂര്‍ച്ചയേറിയ ആയുധങ്ങളുമായി കൂട്ടം ചേര്‍ന്ന് പുലിയെ വളഞ്ഞ് വകവരുത്തുകയായിരുന്നു. ജോയ്പൂര്‍ ഗ്രാമത്തിലാണ് പുല ഇറങ്ങിയത്. രാവിലെ 10 മണിയോടെ പുലി 60കാരിയായ മൈക്കണ്‍ ഗൊഗോയിയെ കൊലപ്പെടുത്തുകയായിരുന്നു. പുലിയുടെ ആക്രമണം തടയാന്‍ ശ്രമിച്ച നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഏറെ ശ്രമത്തിനൊടുവില്‍ പുലിയെ കൊന്നതിന് ശേഷം ഇവര്‍ ഇതിനെ വെട്ടിനുറുക്കി കഷണങ്ങളാക്കി പാചകം ചെയ്ത് ഭക്ഷിക്കുകയായിരുന്നു. പുലിയുടെ ഇറച്ചി […]
ഒരു ഗ്ലാസ് ജ്യൂസിന്‍റെ പേരില്‍ തര്‍ക്കം; പ്രതിരോധ വകുപ്പ് ജീവനക്കാരന്‍ കുത്തേറ്റു മരിച്ചു
ന്യൂഡല്‍ഹി: ഒരു ഗ്ലാസ് ജ്യൂസിന്‍റെ പണം കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പ്രതിരോധ വകുപ്പ് ജീവനക്കാരനെ മൂവര്‍ സംഘം കുത്തി കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം സുഹൃത്തിന്‍റെ കടയിലുണ്ടായ തര്‍ക്കം തീര്‍ക്കാനെത്തിയ ഗോവിന്ദ് എന്നയാളാണ് മരിച്ചത്. പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു ശനിയാഴ്ച ഉച്ചയ്ക്കു ശേഷം ജ്യൂസ് കുടിക്കാനായി രണ്ടു പേര്‍ സന്തോഷ് എന്നയാളുടെ കടയിലെത്തി. ജ്യൂസ് ഫ്രീ ആയി നല്‍കണമെന്ന് അവര്‍ ആവശ്യപ്പെടുകയും കടയുടമ അത് നിരസിക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ടു പേര്‍ ചേര്‍ന്ന് കടയുടമയെ മര്‍ദ്ദിച്ചിട്ട് കടന്നുകളഞ്ഞു. അതേ […]
മൊബൈല്‍ ഫോണ്‍ മോഷണം പോയത് ചോദ്യം ചെയ്ത യുവാവിനെ വിദ്യാര്‍ഥികള്‍ കുത്തിക്കൊന്നു
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് ഓടിക്കൊണ്ടിരുന്ന ബസില്‍ വച്ച് യുവാവിനെ ഒരു കൂട്ടം സ്കൂള്‍ വിദ്യാര്‍ഥികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. ദക്ഷിണ ഡല്‍ഹിയിലെ മഥുര റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ബസിലാണ് സംഭവം നടന്നത്. 13നും 16നും മധ്യേ പ്രായമുള്ള കുട്ടികളാണ് യാത്രക്കാരനെ കുത്തി കൊന്നത്. ഇവര്‍ യാത്രക്കാരന്‍റെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാന്‍ ശ്രമിച്ചു. ഇതു തടഞ്ഞതാണ് കൊലപാതകത്തിനു കാരണമായതെന്നാണ് വിവരം. തന്‍റെ മൊബൈല്‍ ഫോണ്‍ മോഷണം പോയെന്നും ഈ സ്കൂള്‍ വിദ്യാര്‍ഥികളായിരിക്കാം ഇത് എടുത്തതെന്നും യുവാവ് പറഞ്ഞതോടെയാണ് തര്‍ക്കം തുടങ്ങിയത്. ഇതിന്‍റെ […]
നാടിനെ നടുക്കി വീണ്ടുമൊരു കൊലപാതകം കൂടി; പിതാവിന്‍റെ അറിവോടെ അമ്മാവന്‍ മൂന്ന് മക്കളെ വെടിവെച്ച് കൊന്നു.
ചണ്ഡീഗഡ്: സ്വന്തം പിതാവിന്‍റെ അറിവോടെ അമ്മാവന്‍ മൂന്ന് മക്കളെ വെടിവെച്ച് കൊന്നു. സമര്‍, സമീര്‍, സിമ്രാന്‍ എന്നീ കുട്ടികളാണ് മരിച്ചത്. സംഭവത്തില്‍ പിതാവ് സോനു മാലിക്കിനെയും അമ്മാവന്‍ ജഗ്ദീപ് മാലിക്കിനെയും പൊലിസ് അറസ്റ്റ് ചെയ്തു. കുരുക്ഷേത്ര ജില്ലയിലെ സര്‍സ ഗ്രാമത്തിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഞായറാഴ്ച 10 മണിയോടെ കളിക്കാന്‍ പോയ കുട്ടികളെ കാറില്‍ പിന്തുടര്‍ന്ന ജഗ്ദീപ് ഗീതാ ജയന്തി മഹോത്സവത്തിന് കൊണ്ടു പോകാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി. തുടര്‍ന്ന് 110 കിലോ മീറ്ററോളം സഞ്ചരിച്ച് മോര്‍ണി വനമേഖലയില്‍ എത്തി. സമീപത്തെ […]










