ഒരു ഗ്ലാസ് ജ്യൂസിന്‍റെ പേരില്‍ തര്‍ക്കം; പ്രതിരോധ വകുപ്പ് ജീവനക്കാരന്‍ കുത്തേറ്റു മരിച്ചു

ന്യൂഡല്‍ഹി: ഒരു ഗ്ലാസ് ജ്യൂസിന്‍റെ പണം കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പ്രതിരോധ വകുപ്പ് ജീവനക്കാരനെ മൂവര്‍ സംഘം കുത്തി കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം സുഹൃത്തിന്‍റെ  കടയിലുണ്ടായ തര്‍ക്കം തീര്‍ക്കാനെത്തിയ ഗോവിന്ദ് എന്നയാളാണ് മരിച്ചത്. പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു

ശനിയാഴ്ച ഉച്ചയ്ക്കു ശേഷം ജ്യൂസ് കുടിക്കാനായി രണ്ടു പേര്‍ സന്തോഷ് എന്നയാളുടെ കടയിലെത്തി. ജ്യൂസ് ഫ്രീ ആയി നല്‍കണമെന്ന് അവര്‍ ആവശ്യപ്പെടുകയും കടയുടമ അത് നിരസിക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ടു പേര്‍ ചേര്‍ന്ന് കടയുടമയെ മര്‍ദ്ദിച്ചിട്ട് കടന്നുകളഞ്ഞു. അതേ ദിവസം വൈകുന്നേരത്തോടെ മറ്റൊരാളെയും കൂട്ടി സംഘം വീണ്ടും കടയിലെത്തി കടക്കാരനുമായി കയര്‍ക്കുകയും ചെയ്തു.

ഈ സമയം സന്തോഷിന്‍റെ സുഹൃത്തുക്കളായ രണ്ടുപേര്‍ ചേര്‍ന്ന്‍ ഗോവിന്ദിനെ സംഭവസ്ഥലത്തേക്ക് വിളിക്കുകയും തുടര്‍ന്നുണ്ടായ പിടിവലിക്കൊടുവില്‍ ഗോവിന്ദ് കുത്തേറ്റു വീഴുകയുമായിരുന്നു.   ഇവരുടെ കൂടത്തില്‍ ഉണ്ടായിരുന്ന മറ്റൊരാള്‍ക്കും കുത്തേറ്റു. ഉടന്‍ സംഭവസ്ഥലത്ത് പോലീസ് എത്തി ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഗോവിന്ദ് മരണപ്പെടുകയായിരുന്നു

 

prp

Related posts

Leave a Reply

*