വൃദ്ധയെ കൊലപ്പെടുത്തിയ പുളളിപ്പുലിയെ ഗ്രാമവാസികള്‍ തല്ലിക്കൊന്ന് ഭക്ഷിച്ചു.

ഗുവാഹത്തി:  അസമില്‍ വൃദ്ധയെ കൊലപ്പെടുത്തിയ പുളളിപ്പുലിയെ ഗ്രാമവാസികള്‍ തല്ലിക്കൊന്ന് ഭക്ഷിച്ചു. വെളളിയാഴ്ച്ച രാവിലെയാണ് സംഭവം നടന്നത്. നൂറോളം വരുന്ന ഗ്രാമവാസികള്‍ വടിയും മൂര്‍ച്ചയേറിയ ആയുധങ്ങളുമായി കൂട്ടം ചേര്‍ന്ന് പുലിയെ വളഞ്ഞ് വകവരുത്തുകയായിരുന്നു.

ജോയ്പൂര്‍ ഗ്രാമത്തിലാണ് പുല ഇറങ്ങിയത്. രാവിലെ 10 മണിയോടെ പുലി 60കാരിയായ മൈക്കണ്‍ ഗൊഗോയിയെ കൊലപ്പെടുത്തുകയായിരുന്നു. പുലിയുടെ ആക്രമണം തടയാന്‍ ശ്രമിച്ച നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഏറെ ശ്രമത്തിനൊടുവില്‍ പുലിയെ കൊന്നതിന് ശേഷം ഇവര്‍ ഇതിനെ വെട്ടിനുറുക്കി കഷണങ്ങളാക്കി പാചകം ചെയ്ത് ഭക്ഷിക്കുകയായിരുന്നു.

പുലിയുടെ ഇറച്ചി കഴിച്ചതോടെ വെറും കാല്‍പാദം മാത്രമാണ് ബാക്കി വന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  അസമില്‍ നരഭോജികളുടെ ആക്രമണം ഇത് ആദ്യമായല്ല ഉണ്ടാവുന്നത്

 

 

prp

Related posts

Leave a Reply

*