വിവാഹേതര ബന്ധത്തെ എതിര്‍ത്ത ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന്‍ കൊലപ്പെടുത്തി

ഉത്തര്‍പ്രദേശ്; ബന്ധുവുമായുള്ള വിവാഹേതര ബന്ധത്തെ എതിര്‍ത്ത ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി. ആറ് കുട്ടികളുടെ അമ്മയായ മീന ദേവി (45) ആണ് ഭര്‍ത്താവ് പപ്പുവിനെ കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ മഥുര ജില്ലയില്‍ ദഹര്വ ഗ്രാമത്തിലാണ് ആണ് സംഭവം. ബന്ധുവമായുള്ള വിവാഹേതര ബന്ധത്തെ ഭര്‍ത്താവ് എതിര്‍ത്തതാണ് കൊലപാതകത്തില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിയാണ് പപ്പു മരിച്ചതെന്ന് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന്‍ നടന്ന ചോദ്യം ചെയ്യലില്‍ . ഉറങ്ങിക്കിടക്കുമ്പോള്‍ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നെന്ന് ഭാര്യ പോലീസിനോട്  സമ്മതിച്ചു.   സംഭവ ശേഷം ഒളിവില്‍ പോയ കാമുകനെ […]

ഹരിയാനയില്‍ രണ്ട് മണിക്കൂറിനുള്ളില്‍ അക്രമി കൊലപ്പെടുത്തിയത് 6 പേരെ

ന്യൂഡൽഹി: ഹരിയാനയില്‍  പുലർച്ചെ അക്രമി കൊലപ്പെടുത്തിയത് ആറ് പേരെ. ഹരിയാനയിലെ പല്‍വല്‍ ജില്ലയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഹരിയാനയിലെ പൽവൽ ആദർശ് കോളനിയിൽ പുലർച്ചെ 2 മണിക്കും നാല് മണിക്കുമിടയ്ക്കാണ് അക്രമി ഇരുമ്പ് ദണ്ഡുപയോഗിച്ച് ആറ് പേരെ മാരകമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതി പിടിയിലായെന്ന പൊലീസിന്‍റെ അറിയിപ്പ് ലഭിച്ചതോടെയാണ് ജനങ്ങള്‍ക്ക് ആശ്വാസമായത്. പുലര്‍ച്ചെ രണ്ടരയോടെ സ്ഥലത്തെ ഒരു ആശുപത്രിയില്‍ വച്ച്‌ ഒരു സ്ത്രീയെ ആണ് ഇയാള്‍ ആദ്യം തലയ്ക്കടിച്ചു കൊന്നത്. ആശുപത്രിയിലെ സിസിടിവി […]

പുതുവത്സരാഘോഷത്തിനിടെ സംഘര്‍ഷം; ഒരാള്‍ വെട്ടേറ്റു മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ വെട്ടേറ്റു മരിച്ചു. മറനല്ലൂര്‍ സ്വദേശി അരുണ്‍ജിത്ത് ആണ് കൊല്ലപ്പെട്ടത്. ബാലരാമപുരം ശാന്തിപുരം കോളനിയില്‍ വച്ചായിരുന്നു സംഭവം. ആഘോഷങ്ങള്‍ക്കിടെ ഉണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അരുണിന്‍റെ സുഹൃത്ത് വണ്ടനൂര്‍ സ്വദേശി അനീഷിനും വെട്ടേറ്റു.  ഇയാളെ ഗുരതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരുണ്‍ ജിത്ത് നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണ്.

മദ്യലഹരിയില്‍ മകന്‍ പിതാവിനെ തലക്കടിച്ച് കൊന്നു 

പിറവം: മദ്യലഹരിയില്‍ മകന്‍ പിതാവിനെ തലക്കടിച്ച്  കൊലപ്പെടുത്തി. പിറവം പിറവം ദേവി തീയേറ്ററിന് സമീപം താമസിക്കുന്ന കിഴക്കേല്‍ വക്കച്ചന്‍ (85) ആണ് ഇന്ന് രാവിലെ മരിച്ചത്. ഫോണില്‍ തന്നെക്കുറിച്ച്‌ ബന്ധുവിനോട് പരാതി പറഞ്ഞതാണ് മകന്‍റെ ക്രൂരകൃത്യത്തിന് കാരണം. രാവിലെ  മദ്യപിച്ചെത്തിയ മകന്‍  ജയിംസ് വര്‍ക്കി പിതാവ് ഫോണില്‍ ബന്ധുവിനോട് തന്നെക്കുറിച്ച്‌ സംസാരിച്ച്‌ നില്‍ക്കുന്നത് കണ്ട് കലിപൂണ്ട് പിതാവിനെ ആദ്യം ചവിട്ടുകയും പിന്നീട് തലയ്ക്കടിക്കുകയുമായിരുന്നു. വക്കച്ചന്‍ സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു. കൊലപാതകത്തിനു ശേഷം സ്വന്തം കാറില്‍ കയറി രക്ഷപ്പെട്ട മകന് വേണ്ടിയുള്ള […]

വീട്ടമ്മയുടെ കൊലപാതകത്തില്‍ മകന്‍ അറസ്റ്റില്‍; നടുക്കം മാറാതെ നാട്ടുകാര്‍

തിരുവനന്തപുരം: വീട്ടമ്മയുടെ കൊലപാതകത്തില്‍ മകന്‍ അറസ്റ്റില്‍. അമ്പലംമുക്ക് സ്വദേശിനി ദീപ അശോകിന്‍റെ മരണവുമായി ബന്ധപ്പെട്ട് മകന്‍ അക്ഷയ് ആണ് അറസ്റ്റിലായത്. വാക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച്ചയാണ്  ദീപയുടെ മൃതദേഹം വീട്ടുവളപ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വാക് തര്‍ക്കത്തെത്തുടര്‍ന്ന് അക്ഷയ് ദീപയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം വീടിനു വെളിയില്‍ ചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നിടത്ത് കൊണ്ടുപോയി മണ്ണെണ്ണയൊഴിച്ച്‌ കത്തിക്കുകയായിരുന്നു. തുടര്‍ന്ന്‍ സഹോദരിയേയും അടുത്ത ബന്ധുക്കളേയും ഫോണ്‍ ചെയ്ത് അമ്മയെ കാണാനില്ലെന്ന വിവരം പറഞ്ഞു. പിന്നീട് യാതൊരു കുറ്റബോധവും കൂടാതെ […]

പ്രണയത്തെ എതിര്‍ത്ത വളര്‍ത്തമ്മയെ 12കാരിയും സുഹൃത്തും ചേര്‍ന്ന്‍ കൊലപ്പെടുത്തി

ഫത്തേപ്പുര്‍: 45 കാരിയായ വളര്‍ത്തമ്മയെ കൊലപ്പെടുത്തിയതിന് 12കാരിയും സുഹൃത്തായ 15കാരനും അറസ്റ്റില്‍. സ്കൂളില്‍ രണ്ട് വര്‍ഷം സീനിയറായ സുഹൃത്തുമായി പെണ്‍കുട്ടി പ്രണയത്തിലായതിനെ വളര്‍ത്തമ്മ എതിര്‍ത്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഉത്തര്‍പ്രേദശിലെ ഫത്തേപ്പുരിലാണ് സംഭവം.  മൂന്നുമാസം പ്രായമുള്ളപ്പോഴാണ് പെണ്‍കുട്ടിയെ വളര്‍ത്തമ്മ ദത്തെടുത്തത്. സംഭവദിവസം ആണ്‍കുട്ടി വീട്ടില്‍വന്നതിനെ വളര്‍ത്തമ്മ ചോദ്യം ചെയ്തിരുന്നു. പെണ്‍കുട്ടിയെ തല്ലുകയും ചെയ്തു. അന്ന് രാത്രിയില്‍ ആണ്‍കുട്ടിയെ വീണ്ടും വിളിച്ചുവരുത്തിയശേഷം ഇരുവരും ചേര്‍ന്ന് ഉറങ്ങിക്കിടന്ന സ്ത്രീയെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വീട് വിട്ട് പുറത്തുപോയ ഇവര്‍ പിറ്റേ ദിവസം രാവിലെയാണ് തിരിച്ചെത്തിയത്. ഇതിനോടകം […]

അമേരിക്കയില്‍ യുവതിയെ വളര്‍ത്തുനായ്ക്കള്‍ കടിച്ചുകൊന്ന് മാറിടം ഭക്ഷിച്ചു

വിര്‍ജീനിയ:  അമേരിക്കയില്‍ യുവതിയെ വളര്‍ത്തുനായ്ക്കള്‍ കടിച്ചുകൊന്ന് മാറിടം ഭക്ഷിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബെഥാനി ലിന്‍ സ്റ്റീഫന്‍ (22) എന്ന യുവതി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. ഒരു കുറ്റിക്കാട്ടിലാണ് ഇവരുടെ മൃതദേഹം കാണപ്പെട്ടത്. എന്നാല്‍ തിങ്കളാഴ്ചയാണ് ഗൂച്ലാന്‍ഡ് കൗണ്ടി പോലീസ് മേധാവി ജിം ആഗ്ന്യൂ മരണകാരണം പുറത്തുവിട്ടത്. ബെഥാനിയെ വളര്‍ത്തിയിരുന്ന പിറ്റ്ബുള്‍ ഇനത്തില്‍പെട്ട രണ്ട് നായ്ക്കളാണ് ഇവരെ കടിച്ചുകീറിയത്. വീടിനു പുറത്ത് നായ്ക്കളുമായി സവാരിക്ക് പോകുമ്പോഴായിരുന്നു സംഭവം. 45 കിലോ തൂക്കമുള്ള ടോംക, പാക് മാന്‍ എന്നീ പേരുള്ള നായകളാണ് […]

നാലു വയസ്സുകാരിയെ പീഡിപ്പിച്ച്‌ കൊന്ന ശേഷം തല കല്ലുകൊണ്ട് തകര്‍ത്തു; യുവാവ് അറസ്റ്റില്‍

ഭോപ്പാല്‍: നാലു വയസുകാരിയെ പീഡിപ്പിച്ച്‌ കൊന്നതിനു ശേഷം യുവാവ് കുഞ്ഞിന്‍റെ തല തകര്‍ത്തു. സംഭവത്തില്‍ കിരണ്‍ എന്ന ഇരുപത്തിയഞ്ചുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. വിജനമായ സ്ഥലത്തേക്ക് കുട്ടിയെ കൊണ്ടുപോയി പീഡിപ്പിച്ചതിനു ശേഷം ഇയാള്‍ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. ലൈംഗീകമായി പീഡിപ്പിച്ചതിനുശേഷം തെളിവ് നശിപ്പിക്കാനാണ് ഇയാള്‍ കുട്ടിയുടെ തല കല്ലുകൊണ്ട് തകര്‍ത്തത്. ശേഷം കുഞ്ഞിന്‍റെ  വീടിനടുത്ത് നിന്ന് 500 മീറ്റര്‍ അകലെയായി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിനെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. പ്രതി […]

6 വയസ്സുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി

ന്യൂഡല്‍ഹി : അച്ഛനെ അമ്മയുടെ അവിഹിത ബന്ധം അറിയിക്കുമെന്ന് പറഞ്ഞ ആറ് വയസ്സുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി. കേസില്‍ 29 കാരിയായ അമ്മയെയും 23 കാരനായ കാമുകന്‍ സുധീറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി ഗാസിയാപുരില്‍ ബുധനാഴ്ച രാത്രിയാണ് ഈ ക്രൂരമായ സംഭവം നടന്നത്.  കൈവണ്ടി വലിക്കുന്ന ജോലിക്ക് പോവുന്ന ഭര്‍ത്താവ് ബുധനാഴ്ച വൈകുന്നേരം മദ്യപിക്കാന്‍ പുറത്തുപോയ സമയത്താണ് കൊലപാതകം നടന്നത്. അച്ഛന്‍ വീട്ടിലില്ലാത്തപ്പോള്‍ അമ്മയെയും കാമുകനെയും പ്രത്യേക സാഹചര്യത്തില്‍ കുട്ടി കണ്ടു. ഈ കാര്യം അച്ഛനോട്‌  പറയുമെന്ന് […]

റിട്ടേര്‍ഡ് അധ്യാപികയെ മോഷണസംഘം കഴുത്തറുത്ത് കൊന്നു

കാസര്‍ഗോഡ്; ചീമേനിയില്‍ റിട്ടേര്‍ഡ് അധ്യാപികയെ മോഷണസംഘം കഴുത്തറുത്ത് കൊലപ്പെടുത്തി. ചീമേനി പുലിയന്നൂര്‍ സ്ക്കൂളിന് സമീപത്തെ പി.വി ജാനകി (65)ആണ് മരിച്ചത്. ഭര്‍ത്താവ് കൃഷ്ണനെ കഴുത്തില്‍ കുത്തേറ്റു ഗുരുതര പരിക്കുകളോടെ മംഗലാപപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാനകിയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്നു. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ഇരുവരെയും കെട്ടിയിട്ട് കഴുത്തറുക്കുകയായിരുന്നുവെന്നാണ് സൂചന. വീട്ടില്‍ നിന്നും 60,000 രൂപയും ഒരു മോതിരവും കവര്‍ച്ച ചെയ്തിട്ടുണ്ട്. കവര്‍ച്ചാ സംഘത്തില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നതെന്നാണ് സൂചന. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും […]