റിട്ടേര്‍ഡ് അധ്യാപികയെ മോഷണസംഘം കഴുത്തറുത്ത് കൊന്നു

കാസര്‍ഗോഡ്; ചീമേനിയില്‍ റിട്ടേര്‍ഡ് അധ്യാപികയെ മോഷണസംഘം കഴുത്തറുത്ത് കൊലപ്പെടുത്തി. ചീമേനി പുലിയന്നൂര്‍ സ്ക്കൂളിന് സമീപത്തെ പി.വി ജാനകി (65)ആണ് മരിച്ചത്. ഭര്‍ത്താവ് കൃഷ്ണനെ കഴുത്തില്‍ കുത്തേറ്റു ഗുരുതര പരിക്കുകളോടെ മംഗലാപപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാനകിയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്നു.

ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ഇരുവരെയും കെട്ടിയിട്ട് കഴുത്തറുക്കുകയായിരുന്നുവെന്നാണ് സൂചന. വീട്ടില്‍ നിന്നും 60,000 രൂപയും ഒരു മോതിരവും കവര്‍ച്ച ചെയ്തിട്ടുണ്ട്. കവര്‍ച്ചാ സംഘത്തില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നതെന്നാണ് സൂചന.

വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി അന്വേഷണം നടത്തി വരുന്നു. പോലീസ് നായയെയും കൊണ്ടുവരും. കൊലപാതക വിവരമറിഞ്ഞ് നൂറ് കണക്കിന് ആളുകള്‍ സ്ഥലത്ത് തടിച്ച്‌ കൂടിയിട്ടുണ്ട്.

 

prp

Related posts

Leave a Reply

*