കോഴിക്കോട്: ഓഖി ദുരന്തത്തില്‍പ്പെട്ട് മരിച്ച ആറു മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. മത്സ്യബന്ധനത്തിന് പോയവരാണ് ബേപ്പൂരില്‍ നിന്ന് 11 നോട്ടിക്കല്‍ മൈല്‍ അകലെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ മരണസംഖ്യ 72 ആയി.
ഇന്നലെ 12 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ബേപ്പൂരില്‍നിന്ന് എട്ടും കാപ്പാട്, പൊന്നാനി, എറണാകുളം കണ്ണമാലി, കൊടുങ്ങല്ലൂര്‍ അഴീക്കോട് എന്നിവിടങ്ങളില്‍നിന്ന് ഓരോ മൃതദേഹങ്ങളുമാണ് ഇന്നലെ ലഭിച്ചത്. ഉള്‍ക്കടലില്‍ മൃതദേഹങ്ങള്‍ ഇനിയുമുണ്ടെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
വിവിധ ജില്ലകളിലെ ആശുപത്രികളില്‍ തിരിച്ചറിയാത്ത 36 മൃതദേഹങ്ങളുണ്ട്. കോഴിക്കോട് 13, തിരുവനന്തപുരം എട്ട്, മലപ്പുറം, തൃശൂര്‍, കൊല്ലം, ജില്ലകളിലായി എട്ടു പേരെയും എറണാകുളം ജില്ലയില്‍ ഏഴു പേരെയുമാണ് തിരിച്ചറിയാനുള്ളത്.
കാണാതായവരുടെ കണക്കിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ് ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരാനാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തമ്മിലെ ധാരണ. മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം എത്രയും വേഗം ഒരുമിച്ച് നല്‍കാന്‍ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുരുതര പരിക്കേറ്റവര്‍ക്ക് ബദല്‍ ജീവിതോപാധിയായി 5 ലക്ഷം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

