മത സ്ഥാപനത്തിന്‍റെ മതിലിന് മുകളില്‍ യുവാവിന്‍റെ തല വെട്ടി മാറ്റി വെച്ച നിലയില്‍

നൽഗൊണ്ട: തെലങ്കാനയില്‍ പുരുഷന്‍റെ തല മത സ്ഥാപനത്തിന്‍റെ മതിലിന് മുകളില്‍ വെട്ടി മാറ്റി വെച്ച നിലയില്‍ കണ്ടെത്തി. ബോട്ടുഗുഡ പ്രദേശത്താണ് ശിരഛേദം ചെയ്ത നിലയില്‍ ഒരു യുവാവിന്‍റെ തല കാണപ്പെട്ടത്. പി. രമേഷ് എന്ന 25 കാരനായ ട്രാക്ടർ ഡ്രൈവറാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ന്‍  പുലർച്ചെ നടക്കാനിറങ്ങിയവരാണ് മതിലിന് മുകളില്‍ തല കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി മരുന്ന് വാങ്ങാനായി വീട്ടിൽ നിന്ന് പുറപ്പെട്ടതിനുശേഷം ഇയാള്‍ അജ്ഞാതരായ ആളുകളാല്‍ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. എല്ലാ ഭാഗത്തുനിന്നും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് […]

മകനെ കൊന്നത് താനാണെന്ന് കൂസലില്ലാതെ പറഞ്ഞ് ജയമോള്‍

കൊല്ലം:  കൊട്ടിയത്ത് പതിനാലുകാരനായ ജിത്തു ജോബിനെ കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് അമ്മ ജയമോള്‍ കോടതിയെ അറിയിച്ചു. ഒറ്റക്കാണ് കൃത്യം നടത്തിയതെന്നും, പൊലീസ് മര്‍ദ്ദിച്ചെന്നും, എന്നാല്‍ പരാതിയില്ലെന്നും അവര്‍ കോടതിയില്‍ പറഞ്ഞു. ജയമോളെ രണ്ടാഴ്ചത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ഉച്ചയോടെയാണ് പരവൂര്‍ കോടതിയില്‍ ജയമോളെ ഹാജരാക്കിയത്.  കോടതിയില്‍ ഹാജരാക്കിയ ജയമോള്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷമാണ് അവരെ കോടതിയില്‍ ഹാജരാക്കിയത്. അതേസമയം, വസ്തുതര്‍ക്കത്തെ തുടര്‍ന്നാണു കൊലപാതകമെന്ന മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അതില്‍ കൂടുതല്‍ അന്വേഷണം […]

പെരിയയില്‍ വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍

കാസര്‍കോട്: പെരിയയില്‍ വീട്ടമ്മ കൊല്ലപ്പെട്ട നിലയില്‍. ചെക്കിപ്പള്ളത്തെ വില്ലാരംപതി റോഡിന് സമീപത്തെ താമസക്കാരിയായ സുബൈദ (60) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. മൃതദേഹത്തിന് രണ്ടുദിവസത്തോളം പഴക്കമുണ്ട്. കൈകാലുകള്‍ ബന്ധിച്ചനിലയിലായിരുന്നു മൃതദേഹം. വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്നിട്ടുണ്ടെന്നാണ് വിവരം. വീട്ടില്‍ ഒറ്റയ്ക്കായിരുന്നു സുബൈദയുടെ താമസം. ബുധനാഴ്ച വൈകീട്ട് അയല്‍പക്കക്കാര്‍ സുബൈദയെ കണ്ടിരുന്നു. വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.        

ജിത്തു ജോബിന്‍റെ മൃതദേഹം വെട്ടിമുറിച്ചതല്ല, കത്തിച്ച ശേഷം അടര്‍ത്തിമാറ്റിയതാണെന്ന്

തിരുവനന്തപുരം: കൊല്ലം കുണ്ടറയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പതിനാലുകാരന്‍റെ മൃതദേഹം വെട്ടിമുറിച്ചതല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹം കത്തിച്ച ശേഷം കൈകാലുകള്‍ അടര്‍ത്തിമാറ്റിയതാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് ജിത്തുവിന്‍റെ  മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തത്. പോസ്റ്റ്മോര്‍ട്ടത്തില്‍ അസ്ഥികളടക്കം ശരീരഭാഗങ്ങള്‍ നന്നായി കത്തിച്ചിരുന്നതായി വ്യക്തമായി. വീട്ടില്‍നിന്നു രണ്ടു ദിവസം മുന്‍പു കാണാതായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ജിത്തു ജോബിന്‍റെ മൃതദേഹം ഇന്നലെ വീട്ടുപുരയിടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വീട്ടിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് മകനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഇവര്‍ പൊലീസിനോടു പറഞ്ഞിരിക്കുന്നത്. ഷാള്‍ കൊണ്ടു […]

ജിത്തുവിന്‍റെ കൊലപാതകത്തിനു പിന്നില്‍ അമ്മ!

കൊല്ലം: കൊല്ലത്ത് 14 കാരന്‍റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍. മണ്ണെണ്ണ ഒഴിച്ചാണ് ജിത്തുവിന്‍റെ മൃതദേഹം കത്തിച്ചതെന്ന് അമ്മ ജയ. ഇതിനായി അയല്‍പ്പക്കത്തെ വീട്ടില്‍ നിന്നും മണ്ണെണ്ണ വാങ്ങി വീടിന്‍റെ പുറക് വശത്ത് വെച്ച്‌ മണ്ണെണ്ണയും ചൂട്ടും ഉപയോഗിച്ച്‌ മൃതദേഹം കത്തിക്കുകയായിരുന്നു. ശേഷം അരമതിലിലൂടെ മൃതദേഹം വലിച്ച്‌ കൊണ്ട് പോയി. വൈകീട്ട് ആറ് മണിക്ക് ശേഷമാണ് കൃത്യം നടത്തിയതെന്നും ജയ പൊലീസിനോട് വെളിപ്പെടുത്തി. എന്നാല്‍ ജിത്തുവിന്‍റെ അമ്മ ജയക്ക് മാനസിക രോഗമുണ്ടെന്ന് ജിത്തുവിന്‍റെ […]

ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ പെണ്‍കുട്ടി കുത്തിപ്പരുക്കേല്‍പ്പിച്ചു

ലക്നൗ: ഉത്തര്‍പ്രദേശിലെ ബ്രൈറ്റ് ലാന്‍ഡ് കോളെജില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ആഞ്ചാം ക്ലാസുകാരി കത്തികൊണ്ട് കുത്തിപ്പരുക്കേല്‍പ്പിച്ചു. ഹൃദിക് ശര്‍മ്മ എന്ന ഒന്നാം ക്ലാസുകാരനാണ് പരുക്കേറ്റത്. പുരികത്തിനും വയറിനും പരുക്കേറ്റ കുട്ടിയെ കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്കൂളിലെ ശുചിമുറിക്കുള്ളില്‍ വെച്ചാണ് സംഭവം. ഇതേ സ്കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ശൗചാലയത്തില്‍ കൊണ്ടുപോയി കത്തി കൊണ്ട് കുത്തിയതായാണ് ഹൃദിക് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. രാവിലെ 10.10 ന് സ്കൂളിലെ അധ്യാപകരും കുട്ടികളും അസംബ്ലിളിയില്‍ പങ്കെടുക്കാനായി […]

ചോറ്റാനിക്കരയിലെ നാലുവയസ്സുകാരിയുടെ കൊലപാതകം; ഒന്നാം പ്രതി രഞ്ജിത്തിന് വധശിക്ഷ

കൊച്ചി: ചോറ്റാനിക്കരയില്‍ അമ്മയും കാമുകനും നാലുവയസ്സുകാരിയായ മകളെ കൊന്ന കേസില്‍ ഒന്നാം പ്രതി രഞ്ജിത്തിന് വധശിക്ഷ. രണ്ടാം പ്രതികളായ റാണിക്കും ബേസിലിനും ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചു. എറണാകുളം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസം വിധി പ്രഖ്യാപനത്തിനു മുമ്പേ  രഞ്ജിത്ത്  ജയിലില്‍ വച്ച്‌ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കോടതി പിന്നീട് വിധി പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. 2013 ഒക്ടോബര്‍ 29നായിരുന്നു കേസിന് ആസ്പദമായ സംഭവം. അവിഹിത ബന്ധത്തിന് തടസ്സമാകുമെന്ന് കരുതിയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. രഞ്ജിത്താണ് കുട്ടിയെ കൊലപ്പെടുത്തിയത്. പിറ്റേന്ന് കുട്ടിയെ […]

പീഡനത്തെ തുടര്‍ന്ന് എട്ടു വയസുകാരി മരിച്ച സംഭവത്തില്‍ പ്രതിഷേധം ആളിപ്പടരുന്നു

ലാഹോര്‍:പീഡനത്തെ തുടര്‍ന്ന് എട്ടു വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പഞ്ചാബ് പ്രവിശ്യയില്‍ വ്യാപക പ്രതിഷേധം. പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് നടത്തിയ വെടിവെയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. പഞ്ചാബ് പ്രൊവിന്‍സില്‍ ഇന്ത്യാ അതിര്‍ത്തിയില്‍ നിന്ന് മാറി കൗസര്‍ ഗ്രാമത്തിലാണ് സംഭവം. ജനുവരി നാലിന് ട്യൂഷന്‍ ക്ലാസിലേക്ക് പോകുന്ന വഴിയാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പിന്നീട് ലഭിച്ചിരുന്നു. തുടര്‍ന്ന് കുട്ടിയെ കൊണ്ടുപോകുന്ന അജ്ഞാതന്‍റെ ദൃശ്യങ്ങള്‍ മാതാപിതാക്കാള്‍ സമൂഹ മാധ്യമത്തിലൂടെ ഷെയര്‍ ചെയ്തിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ […]

മ​ക​ന്‍ അമ്മയെ ടെ​റ​സി​നു മു​ക​ളി​ല്‍​നി​ന്നു ത​ള്ളി​യി​ട്ടു കൊ​ല​പ്പെ​ടു​ത്തി-VIDEO

രാജ്കോട്ട്: രോഗിയായ അമ്മയെ മകന്‍ ടെറസിനു മുകളില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി. അമ്മയുടെ രോഗത്തില്‍ മനസുമടുത്തതിനെ തുടര്‍ന്നാണ് അറുപത്തിനാലുകാരിയായ ജയശ്രീ ബെന്നിനെ മകനായ സന്ദീപ് നെത്വാനി കൊലപ്പെടുത്തിയത്. ഗുജറാത്തിലെ രാ​ജ്കോ​ട്ടി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ര്‍​ഷം സെ​പ്റ്റം​ബ​ര്‍ 27ന് ദാരുണ സംഭവം നടന്നത്.  അ​മ്മ കെ​ട്ടി​ട​ത്തി​ന്‍റെ ടെ​റ​സി​ല്‍​നി​ന്ന് കാ​ല്‍​വ​ഴു​തി​വീ​ണ് മ​രി​ച്ചെ​ന്നാ​ണു മ​ക​ന്‍ പൊലീസിന് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ മൊ​ഴി ന​ല്‍​കി​യ​ത്. ഈ ​ഘ​ട്ട​ത്തി​ല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സം​ശ​യ​മൊ​ന്നും തോ​ന്നി​യി​ല്ല. അതിനാല്‍ കേ​സ് അ​വ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്തു. എന്നാല്‍ പിന്നീട് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ […]

വിവാഹത്തിന് മുമ്പ് സംസാരിച്ചു; പ്രതിശ്രുത വധൂവരന്മാരെ അമ്മാവന്‍ വെടിവച്ചു കൊന്നു

കറാച്ചി: വിവാഹത്തിന് മുമ്പ് പ്രതിശ്രുത വധൂവരന്മാര്‍ തമ്മില്‍ സംസാരിച്ചതിന് പെണ്‍കുട്ടിയുടെ അമ്മാവന്‍ ഇരുവരേയും വെടിവവെച്ചു കൊന്നു. പാകിസ്താനിലെ സിന്ധ് പ്രവശ്യയിലാണ് ദുരഭിമാനാകൊലയുണ്ടായിരിക്കുന്നത്. നസ്രീന്‍ എന്ന പെണ്‍കുട്ടി പ്രതിശ്രുത വരന്‍ ഷാഹിദുമായി സംസാരിക്കുകയായിരുന്നു. ഇത് കണ്ടു വന്ന അമ്മാവന്‍ കയര്‍ത്ത സംസാരിക്കുകയും വെടിവെച്ചിടുകയായിരുന്നു. ഇതേത്തുടര്‍ന്ന്, ഇയാളെയും മറ്റൊരമ്മാവനേയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പാകിസ്താനില്‍ ഇത്തരത്തിലുള്ള ദുരഭിമാനക്കൊലകള്‍ സാധാരണമാണ്. കഴിഞ്ഞ ദിവസം റാവല്‍പിണ്ടിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് കുടുംബത്തിന്റെ സമ്മതമില്ലാതെ വിവാഹം ചെയ്തതിന് യുവതിയേയും അവരുടെ ഭര്‍ത്താവിനേയും സഹോദരന്‍ വെടിവെച്ച്‌ […]