നാഗ്പൂര്‍: മഹാരാഷ്ട്രയില്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍റെ അമ്മയെയും മകളെയും അക്രമികള്‍ ദാരുണായി കൊലപ്പെടുത്തി. മാധ്യമ പ്രവര്‍ത്തകനായ രവികാന്ത് കംബ്ലയുടെ മാതാവ് ഉഷ(52) ഒരു വയസ്സുകാരി മകള്‍ രാഷി എന്നിവരാണ് കൊല്ലപ്പെട്ടത്. . സംഭവവുമായി ബന്ധപ്പെട്ട് പവന്‍പുത്ര സ്വദേശിയായ ഗണേശ് ഷാഹു(26) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം സമീപത്തെ ജുവലറിയിലേയ്ക്ക് പോയ ഇരുവരേയും കാണാതാവുകയായിരുന്നു. ഇവരെ പറ്റി പല സ്ഥലത്തും അന്വേഷിച്ചു. പോലീസിലും പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബഹാദുര മേഖലയിലെ നദിക്കരയില്‍ നിന്ന് ചാക്കില്‍ […]
Tag: murder
സെക്സ് ഗെയിം അതിര് വിട്ടു; യുവതി കാമുകനെ കൊന്ന് കഷ്ണങ്ങളാക്കി ചുമരില്‍ തൂക്കി
റഷ്യ: റഷ്യയില്‍ ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്‍റെ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. 21 കാരിയായ യുവതി അനസ്താഷ്യ വണ്‍ഗിന തന്‍റെ കാമുകനായ 24 കാരന്‍ ഡിമിതി സിന്‍കെയ്ചിനെ കൊന്ന് കഷണങ്ങളാക്കി പ്രധാന ഭാഗങ്ങള്‍ ഫ്രീസറില്‍ സൂക്ഷിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. ബാക്കി വരുന്ന ശരീരഭാഗങ്ങള്‍ വണ്‍ഗിന വീടിന്‍റെ പല ഭാഗങ്ങളില്‍ കെട്ടിത്തൂക്കിയിടുകയും ചെയ്തു. സെക്സ് ഗെയിം അതിര് വിട്ടതിനെ തുടര്‍ന്നാണ് യുവതി ഈ പൈശാചിക കൃത്യം നിര്‍വഹിച്ചിരിക്കുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. ഒരു സെക്സ് ഗെയിമിനിടെ താന്‍ കാമുകനെ […]
വാല്‍പ്പാറയില്‍ നാല് വയസുകാരനെ കൊന്ന പുലിയെ പിടിച്ചു
അതിരപ്പള്ളി: വാല്‍പ്പാറയില്‍ നാലുവയസുകാരനെ കടിച്ചുകൊന്ന പുലിയെ പിടിച്ചു. കുട്ടിയുടെ വീടിന്‍റെ സമീപത്ത് വനംവകുപ്പ് വെച്ച കെണിയില്‍ ഇന്ന് പുലര്‍ച്ചെ ആണ് പുലിപെട്ടത് . കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് തേയിലത്തൊഴിലാളികളായ ജാര്‍ഖണ്ഡ് സ്വദേശി മുഷറഫലിയുടെയും സബിയയുടെയും മകന്‍ സൈദുള്ളയെ പുലി കൊന്നത്. തൊഴിലാളികള്‍ താമസിക്കുന്ന ലയത്തിനുള്ളില്‍ നിന്നും കുട്ടിയെ പുലി പിടിക്കുകയായിരുന്നു അമ്മ അടുക്കയിലായിരുന്ന സമയത്താണ് കുട്ടിയെ പുലി പിടിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് തല വേര്‍പെട്ട നിലയില്‍ കുട്ടിയുടെ ശരീരം വനത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് പുലിയെ […]
‘നിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു’; ഷുഹൈബിനെതിരെ കൊലവിളി നടത്തിയത് രണ്ടാഴ്ച മുന്‍പ്
കണ്ണൂര്‍: കണ്ണൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെതിരെ സിപിഐഎം പ്രവര്‍ത്തകര്‍ കൊലവിളി നടത്തുന്ന വീഡിയോ പുറത്ത്. രണ്ടാഴ്ച മുമ്ബ് എടയന്നൂരില്‍ നടത്തിയ പ്രകടനത്തില്‍ ആണ് സിപിഐഎം പ്രവര്‍ത്തകര്‍ ഷുഹൈബിനെതിരെ കൊലവിളി നടത്തിയത്. ‘നിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു’ എന്നായിരുന്നു മുദ്രാവാക്യം.മട്ടന്നൂര്‍ സ്റ്റേഷന്‍ പരിധിയിലെ എടയന്നൂര്‍ തെരൂരില്‍ ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷമായിരുന്നു ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവരെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11.30നാണു സംഭവം. സുഹൃത്തിന്‍റെ തട്ടുകടയില്‍ […]
അങ്കമാലിയിലെ കൂട്ടക്കൊലപാതകം; ഞെട്ടല്‍ മാറാതെ ബന്ധുക്കളും നാട്ടുകാരും
അങ്കമാലി : മുക്കന്നൂരില്‍ ദീര്‍ഘക്കാലമായി നിലനിന്നിരുന്ന സ്വത്ത് തര്‍ക്കത്തിനൊടുവില്‍ സഹോദരനേയും കുടുംബത്തേയും വെട്ടിക്കൊലപ്പെടുത്തി. മൂക്കന്നൂര്‍ എരപ്പ് സെന്‍റ് ജോര്‍ജ് കപ്പേളയ്ക്കു സമീപം അറയ്ക്കല്‍ പരേതനായ കൊച്ചപ്പന്‍റെ മകന്‍ ശിവന്‍ (62), ശിവന്‍റെ ഭാര്യ വത്സ (58), ഇവരുടെ മൂത്ത മകള്‍ സ്മിത (30) എന്നിവരാണ് ഇന്നലെ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ശിവന്‍റെ അനുജന്‍ ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ 5.45നായിരുന്നു സംഭവം. മറ്റൊരു ജ്യേഷ്ഠന്‍റെ ഭാര്യയെ വെട്ടാനായി ബാബു പാഞ്ഞടുത്തെങ്കിലും അവര്‍ ഓടിരക്ഷപ്പെട്ടു. കൊലപാതകത്തിനുശേഷം കൊരട്ടി […]
തലകൊയ്യുന്ന ചുവപ്പ് ഭീകരതയ്ക്ക് എതിരെ ജനമനഃസാക്ഷി ഉണരണം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ശുഹൈബിനെ സി.പി.എം അക്രമികള്‍ വെട്ടിക്കൊന്ന സംഭവം മനുഷ്യ മന:സാക്ഷിയെ മരവിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . ചുവപ്പ് ഭീകരതയുടെ തേര്‍വാഴ്ചയാണ് കണ്ണൂരില്‍ നടക്കുന്നത്. പൊലീസിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ സി.പി.എം നിയമം കൈയിലെടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കീഴല്ലൂരിലെ മികച്ച സംഘാടകന്‍ എന്ന പേര് വളരെ ചെറുപ്പത്തില്‍ തന്നെ സ്വന്തമാക്കിയ ഷുഹൈബിന്റെ കൊലപാതകം സിപിഎമ്മിന്റെ രാഷ്ട്രീയ ഫാസിസത്തിന് അറുതിയില്ല എന്ന് വിളിച്ചുപറയുകയാണെന്നും അധികാരത്തിന്റെ മുഷ്ക് ഉപയോഗിച്ചാണ് ക്രിമിനല്‍ സംഘം അഴിഞ്ഞാടുന്നത്. […]
8 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ അന്വേഷണ ഉദ്യോഗസ്ഥന് അറസ്റ്റില്‍
ശ്രീനഗര്‍: എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ തിരോധാനം അന്വേഷിക്കാന്‍ നിയോഗിച്ച ദീപക് ഖുജരിയ എന്ന പൊലീസ് ഉദ്യോഗസ്ഥന് തന്നെയായിരുന്നു ക്രൂരകൃത്യം നടത്തിയത്. ഇയാളും പ്രായപൂര്‍ത്തിയെത്താത്ത മറ്റൊരാണ്‍കുട്ടിയും ചേര്‍ന്ന് കുട്ടിയെ ഒരാഴ്ച്ചയായി പീഡിപ്പിക്കുകയായിരുന്നു. ജനുവരി 10നായിരുന്നു സംഭവം. രസന ജില്ലയില്‍ കുതിരയെ മേക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ഒരാഴ്ചയോളം പീഡിപ്പിക്കുകയായിരുന്നു. ജമ്മുവില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള കതുഅ ജില്ലയിലെ നോമദ് വിഭാഗക്കാരായ കുടുംബം മകളെ കാണാനില്ലെന്ന് കാട്ടി […]
സര്‍ക്കാര്‍ ജോലിയുണ്ടെങ്കിലേ വിവാഹം കഴിക്കൂ എന്ന്‍ കാമുകി; കാമുകന്‍ ചെയ്തതോ..
മീററ്റ് : ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ജോലിക്ക് വേണ്ടി 22കാരന്‍ സ്വന്തം പിതാവിനെ കഴുത്തറുത്തു കൊലപ്പെടുത്തി. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ പോസ്റ്റ്മാനായ ചന്ദ്രപാല്‍ (57) ആണ് മരിച്ചത്. സംഭവത്തില്‍ ഇയാളുടെ മകന്‍ തരുണ്‍പാലിനെ പോലീസ് അറസ്റ്റ് ചെയ്തു. യു.പിയിലെ മീററ്റിലാണ് ദാരുണമായ സംഭവം. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കഴുത്തറുത്ത നിലയില്‍ യു.പിയിലെ പ്രതാപ് പുരില്‍ ഈ മാസം ഒന്നിനാണ് ചന്ദ്രപാലിന്‍റെ മൃതദേഹം കണ്ടെത്തിയത്. പൊലീസിന്‍റെ അന്വേഷണത്തില്‍ഇയാളുടെ മകന്‍റെ പെരുമാറ്റത്തില്‍ സംശയം തോന്നി. വിശദമായ ചോദ്യം ചെയ്യലില്‍ തരുണ്‍പാല്‍ കുറ്റം സമ്മതിച്ചു. വയലില്‍ കൃഷി നോക്കാന്‍ പോയ […]
മുലപ്പാലിനുവേണ്ടി കരഞ്ഞ കുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊന്നു
ഭോപ്പാല്‍: മുലപ്പാലിനുവേണ്ടി കരഞ്ഞ പിഞ്ചുകുഞ്ഞിനെ അമ്മ അരിവാളുകൊണ്ട് കഴുത്തറത്തു കൊന്നു. ഭോപ്പാലില്‍ നിന്ന് ഏകദേശം നാലു മണിക്കൂര്‍ ദൂരത്തായ ധാര്‍ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതി അടുക്കളയില്‍ ജോലികള്‍ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് കുഞ്ഞ് കരഞ്ഞത്. സംഭവ സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. കുട്ടിയുടെ കരച്ചില്‍ അമ്മയെ അസ്വസ്ഥതയാക്കി. ദേഷ്യം സഹിക്കാനാകാതെ അടുക്കളയില്‍ നിന്നും അരിവാള്‍ എടുത്തു കൊണ്ടുവന്ന് കുഞ്ഞിന്‍റെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉറക്കെ കരഞ്ഞിരുന്ന കുട്ടി പെട്ടെന്ന് കരച്ചില്‍ […]
ഇതര സമുദായക്കാരിയെ പ്രണയിച്ച യുവാവിനെ യുവതിയുടെ വീട്ടുകാര്‍ കൊലപ്പെടുത്തി
ന്യൂഡല്‍ഹി ഇതര സമുദായക്കാരിയായ യുവതിയുമായി പ്രണയത്തിലായ യുവ ഫോട്ടോഗ്രാഫറെ യുവതിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തി . അങ്കിത് എന്ന 23കാരനാണ് ദാരുണാന്ത്യം. സംഭവത്തില്‍ യുവതിയുടെ മാതാപിതാക്കളും അമ്മാവനും അറസ്റ്റിലായി. പ്രായപൂര്‍ത്തിയാവാത്ത സഹോദരനെ പോലീസ് അന്വേഷിക്കുകയാണ്. അയല്‍ക്കാരിയായ ഇരുപതുകാരിയുമായി മൂന്നുവര്‍ഷം മുന്‍പാണ് അങ്കിത് സ്നേഹത്തിലായത്. എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തു. ഇരുവരും വ്യത്യസ്ത സമുദായത്തില്‍ പെട്ടവരായതാണ് എതിര്‍പ്പിന് വഴിവെച്ചത്. തുടര്‍ന്ന്‍ ഇവര്‍ വീട് മാറുകയും ചെയ്തു. എന്നാല്‍ ഇരുവരും ബന്ധം വീണ്ടും തുടരുകയായിരുന്നു. ഇതില്‍ പ്രകോപിതരായ യുവതിയുടെ അച്ഛനും […]










