കര്‍ണ്ണാടക: പ്രണയം നിരസിച്ചതിന് യുവതിയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി. അക്ഷിതയെന്ന പെണ്‍കുട്ടിയാണ് നാടിനെ നടുക്കിയ ക്രൂരതയ്ക്ക് ഇരയായത്. ഫെബ്രുവരി 20ന് ആയിരുന്നു സംഭവം. സുള്ള്യ നെഹ്രു മെമ്മോറിയല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു അക്ഷിത. ഇതേ കോളേജലെ വിദ്യാര്‍ഥിയായ കാര്‍ത്തിക് അക്ഷിതയോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ തനിക്ക് പഠിക്കണമെന്നും ശല്യം ചെയ്താല്‍ പരാതിപ്പെടുമെന്നും അക്ഷിത മറുപടി നല്‍കി. ഇതിന് പ്രതികാരമായി അക്ഷിത വീട്ടിലേക്ക് മടങ്ങവേ ഇയാള്‍ പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. നടുറോഡില്‍ അക്ഷതയുടെ ജീവന്‍ പിടഞ്ഞപ്പോഴും എല്ലാവരും ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു. ഇതിനിടയില്‍ […]
Tag: murder
മധുവിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ സഹായം
പാലക്കാട്: അട്ടപ്പാടിയില്‍ മര്‍ദനമേറ്റു മരിച്ച ആദിവാസി യുവാവ് മധുവിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. തുക എത്രയും വേഗം ലഭ്യമാക്കാന്‍ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. മോഷണമാരോപിച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ മധുവിന്‍റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും ഐജിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി എകെ ബാലന്‍ വ്യക്തമാക്കി. നാളെ അട്ടപ്പാടി സന്ദര്‍ശിക്കുമെന്ന് മന്ത്രി എകെ ബാലന്‍ അറിയിച്ചു. ഇനിയൊരു ആദിവാസിക്കോ ദലിതനോ ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകാതിരിക്കനുള്ള […]
മധുവിന്‍റെ കൊലപാതകത്തില്‍ വനം വകുപ്പിനും പങ്കുണ്ടെന്ന്
പാലക്കാട്: അട്ടപ്പാടി മുക്കാലിയില്‍ മര്‍ദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു മരിച്ച സംഭവത്തില്‍ വനംവകുപ്പ് ജീവനക്കാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. മധുവിനെ നാട്ടുകാര്‍ക്ക് കാട്ടിക്കൊടുക്കുകയും ആക്രമിക്കാന്‍ എല്ലാ സഹായങ്ങളും നല്‍കിയത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്നാണ് യുവാവിന്‍റെ സഹോദരി ചന്ദ്രിക ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. വനത്തില്‍ രണ്ടു കിലോമീറ്ററിലധികം ഉള്ളിലുള്ള ഗുഹയിലാണ് മധു കഴിഞ്ഞിരുന്നത്. നാട്ടുകാര്‍ കാട്ടിനുള്ളില്‍ കയറി മധുവിനെ പിടികൂടി മര്‍ദിച്ചവശനാക്കി മുക്കാലിയിലെത്തിക്കുകയായിരുന്നു. കാടിനുള്ളില്‍ കയറണമെങ്കില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചറിയില്‍ കാര്‍ഡ് കാണിച്ച് ബോധ്യപ്പെടുത്തണം. അതിനാല്‍ തന്നെ അമ്പതിലധികം പേര്‍ കാട്ടിനുള്ളില്‍ കയറിയത് […]
മധുവിന്‍റെ പോസ്റ്റ്മോര്‍ട്ടം ഇന്നത്തേക്ക് മാറ്റിവച്ചതില്‍ അപാകതയില്ലെന്ന് കെ.കെ.ശൈലജ
തൃശൂര്‍: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ഭീകരതയ്ക്ക് ഇരയായി കൊല്ലപ്പെട്ട മധുവെന്ന ആദിവാസി യുവാവിന്‍റെ പോസ്റ്റ്മോര്‍ട്ടം ഇന്നത്തേക്ക് മാറ്റിവച്ചതില്‍ അപാകതയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. തന്നോട് ആലോചിച്ച ശേഷമാണ് പോസ്റ്റ്മോര്‍ട്ടം മാറ്റാന്‍ തീരുമാനിച്ചത്. കുറ്റമറ്റമായി നടത്താന്‍ വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നും അവര്‍ വ്യക്തമാക്കി. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മധുവിന്‍റെ മൃതദേഹം കാണാനെത്തിയ മന്ത്രി മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെ കൊല്ലപ്പെട്ട മധുവിന്‍റെ മൃതദേഹം ഇന്നലെ തൃശൂര്‍ മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ നേരം വൈകിയത് […]
മധുവിന്‍റെ മൃതദേഹവുമായി വന്ന ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു
പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കുന്നു. സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് അട്ടപ്പാടിയില്‍ പ്രതിഷേധപ്രകടനം. പ്രതിഷേധത്തിനിടയിലേക്ക് മധുവിന്‍റെ മൃതദേഹവുമായി വന്ന ആംബുലന്‍സ് പ്രതിഷേധക്കാര്‍ തടഞ്ഞു. അഗളി പ്രാഥമിക ആരോഗ്യകേന്ദ്രത്തിനു സമീപമാണ് ആംബുലന്‍സ് തടഞ്ഞത്. പ്രതികളെ പിടികൂടിയശേഷം മധുവിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്താല്‍മതിയെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ ആംബുലന്‍സ് തടഞ്ഞത്. പിന്നീട് നടന്ന അനുരഞ്ജന ചര്‍ച്ചകള്‍ക്കൊടുവില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മൃതദേഹം കൊണ്ടു പോയി.
വിദ്യാര്‍ത്ഥിനിയെ സ്കൂള്‍ വളപ്പില്‍ വച്ച് ക്രൂരമായി വെട്ടി കൊലപ്പെടുത്തി
ഭോപ്പാല്‍: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ സ്കൂള്‍ വളപ്പില്‍ വച്ച് ക്രൂരമായി കൊലപ്പെടുത്തി. മധ്യപ്രദേശിലെ അനുപ്പുര്‍ ജില്ലയിലെ കോത്മയിലാണ് പൂജ പാനിക് എന്ന വിദ്യാര്‍ഥിനിയെ തലയറുത്തു കൊലചെയ്തതത്. വ്യാഴാഴ്ചയാണ് സംഭവം. ബയോളജി പ്രക്ടിക്കല്‍ ക്ലാസിനായി സ്കൂളില്‍ എത്തിയതായിരുന്നു പൂജ. ഈ സമയം പിന്നാലെ എത്തിയ അക്രമകാരി പൂജയുടെ പിന്‍കഴുത്തില്‍ വെട്ടുകയായിരുന്നു. സ്കൂള്‍ പരിസരത്ത് ഒരു ആവശ്യത്തിനായി എത്തിയ മുന്‍ അധ്യാപകന് മാത്രമാണ് കൊടുംക്രൂരതയ്ക്കു സാക്ഷിയായി ഉണ്ടായിരുന്നത്. അദ്ദേഹം ബഹളംകൂട്ടി ആളുകളെ അറിയിച്ചു. സംഭവ സ്ഥലത്തുതന്നെ പൂജ മരിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം […]
‘പക്ഷേ അവന്‍റെ നിറം ഇരുണ്ടതായിപ്പോയി’- നെഞ്ചില്‍ തട്ടിയൊരു ഫെയ്സ്ബുക്ക് പോസ്റ്റ്
അട്ടപ്പാടി: ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഇത്രയും നാള്‍ മലയാളിക്ക് ഉത്തരേന്ത്യന്‍ വാര്‍ത്തയായിരുന്നു. ജനാധിപത്യ, സാക്ഷര, സാംസ്ക്കാരിക കേരളത്തിന് അത്തരം പ്രാകൃതനിയമങ്ങള്‍ ഇല്ലായെന്ന അഹങ്കാരമായിരുന്നു. കേരളത്തിന്‍റെ ആ കപടമുഖംമൂടിയാണ് അട്ടപ്പാടിയില്‍ അടക്കം അടുത്തിടെ അഴിഞ്ഞ് വീണുകൊണ്ടിരിക്കുന്നത്. അട്ടപ്പാടിയില്‍ മോഷ്ടാവ് എന്ന് ആരോപിച്ച് മാനസിക രോഗിയായ മധുവിനെ ആള്‍ക്കൂട്ടം വിചാരണ നടത്തി കൊന്നു. കാട്ടില്‍ കഴിയുന്ന മധു എന്ന 27കാരന്‍ നാട്ടിലെത്തി കടയില്‍ നിന്നും അരിയും സാധനങ്ങളും മോഷ്ടിച്ചു എന്നാരോപിച്ചായിരുന്നു ക്രൂരത. ന്യായീകരണത്തിന് ഇടമേ ഇല്ലാത്ത ഈ പൈശാചികതയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ […]
ആദിവാസി യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു
പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. മാനസികാസ്വാസ്ഥ്യമുള്ള മധുവിനെ ഉടുത്തിരുന്ന മുണ്ട് ഉരിഞ്ഞ് കെട്ടിയിട്ട് മര്‍ദ്ദിച്ചാണ് നാട്ടുകാര്‍ തല്ലിച്ചതച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു ഭക്ഷണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് വ്യാഴാഴ്ച ഉച്ചയോടെയാണ് നാട്ടുകാര്‍ മധുവിനെ മുക്കാലി ഭവാനി പുഴയോരത്തുനിന്ന് പിടികൂടി മര്‍ദിച്ചത്. തുടര്‍ന്ന്, പൊലീസെത്തി കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലേക്കുള്ള യാത്രമധ്യേ വാഹനത്തില്‍ ഛര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരിക്കുന്നതിന് മുന്‍പ് നാട്ടുകാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് മധു […]
എറണാകുളത്ത് സ്ത്രീ മരിച്ച നിലയില്‍
കൊച്ചി: പനങ്ങാട് മരിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പനങ്ങാട് ചാത്തമ്മേല്‍ ജെസി (52) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍ വീടിന് പിറകിലായിരുന്നു മൃതദേഹം. മുഖത്ത് പാടുകളുണ്ട്. പൊലീസെത്തി പരിശോധന നടത്തുകയാണ്. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാണെന്ന് കരുതുന്നു. സംഭവത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
റിട്ട അധ്യാപികയുടെ കൊലപാതകം; 2 പേര്‍ അറസ്റ്റില്‍
കാസര്‍കോട്: പുലിയന്നൂരില്‍ റിട്ട. അധ്യാപിക പി.വി ജാനകിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരായ റമീസ് (24), വിഷാഖ്(23) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഡിസംബര്‍ 13 രാത്രി പതിനൊന്ന് മണിയോടെയാണ് റിട്ടയേര്‍ഡ് അധ്യാപികയായ പി.വി.ജനകി കൊല്ലപ്പെട്ടത്. മുഖമൂടി ധരിച്ചെത്തിയ രണ്ടു പേരാണ് കൃത്യം നടത്തിയതെന്ന് പരുക്കുകളോടെ രക്ഷപ്പെട്ട ഭര്‍ത്താവ് കൃഷ്ണന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. വീട്ടില്‍ നിന്ന് അക്രമികള്‍ പണവും സ്വര്‍ണവും കവരുകയും ചെയ്തു. പാര്‍ട്ടി ഗ്രാമത്തില്‍ നടന്ന കൊലപ്പ തകത്തില്‍ പ്രതികളെ […]








