വിദ്യാര്‍ത്ഥിനിയെ സ്കൂള്‍ വളപ്പില്‍ വച്ച്‌ ക്രൂരമായി വെട്ടി കൊലപ്പെടുത്തി

ഭോപ്പാല്‍:  പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ സ്കൂള്‍ വളപ്പില്‍ വച്ച്‌ ക്രൂരമായി കൊലപ്പെടുത്തി. മധ്യപ്രദേശിലെ അ​നു​പ്പു​ര്‍ ജി​ല്ല​യി​ലെ കോ​ത്മ​യി​ലാ​ണ് പൂ​ജ പാ​നി​ക് എ​ന്ന വി​ദ്യാ​ര്‍​ഥി​നി​യെ തലയറുത്തു കൊലചെയ്തതത്.

വ്യാഴാഴ്ചയാണ് സംഭവം. ബയോളജി പ്രക്ടിക്കല്‍ ക്ലാസിനായി സ്കൂളില്‍ എത്തിയതായിരുന്നു പൂജ. ഈ സമയം പിന്നാലെ എത്തിയ അക്രമകാരി പൂജയുടെ പിന്‍കഴുത്തില്‍ വെട്ടുകയായിരുന്നു. സ്കൂള്‍ പരിസരത്ത് ഒരു ആവശ്യത്തിനായി എത്തിയ മുന്‍ അധ്യാ​പ​ക​ന്‍ മാ​ത്ര​മാ​ണ് കൊ​ടും​ക്രൂ​ര​ത​യ്ക്കു സാ​ക്ഷി​യാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. അ​ദ്ദേ​ഹം ബ​ഹ​ളം​കൂ​ട്ടി ആ​ളു​ക​ളെ അ​റി​യി​ച്ചു.

സംഭവ സ്ഥലത്തുതന്നെ പൂജ മരിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൂജയ്ക്ക് നേരത്തെ പൂവാലന്മാരുടെ ശല്യം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതില്‍ മുന്‍ നിര്‍ത്തിയാണ് പോലീസ് അന്വേഷണം മുന്നോട്ട് പോകുന്നത്.

 

prp

Related posts

Leave a Reply

*