മധുവിന്‍റെ പോസ്റ്റ്മോര്‍ട്ടം ഇന്നത്തേക്ക് മാറ്റിവച്ചതില്‍ അപാകതയില്ലെന്ന് കെ.കെ.ശൈലജ

തൃശൂര്‍: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ഭീകരതയ്ക്ക് ഇരയായി കൊല്ലപ്പെട്ട മധുവെന്ന ആദിവാസി യുവാവിന്‍റെ പോസ്റ്റ്മോര്‍ട്ടം ഇന്നത്തേക്ക് മാറ്റിവച്ചതില്‍ അപാകതയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ.

തന്നോട് ആലോചിച്ച ശേഷമാണ് പോസ്റ്റ്മോര്‍ട്ടം മാറ്റാന്‍ തീരുമാനിച്ചത്. കുറ്റമറ്റമായി നടത്താന്‍ വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നും അവര്‍ വ്യക്തമാക്കി. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മധുവിന്‍റെ മൃതദേഹം കാണാനെത്തിയ മന്ത്രി മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

വ്യാഴാഴ്ച വൈകുന്നേരത്തോടെ കൊല്ലപ്പെട്ട മധുവിന്‍റെ മൃതദേഹം ഇന്നലെ തൃശൂര്‍ മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ നേരം വൈകിയത് കണക്കിലെടുത്ത് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. അതേസമയം, മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നത് ആരംഭിച്ചെന്നാണ് വിവരം.

 

prp

Related posts

Leave a Reply

*