ഇതര സമുദായക്കാരിയെ പ്രണയിച്ച യുവാവിനെ യുവതിയുടെ വീട്ടുകാര്‍ കൊലപ്പെടുത്തി

ന്യൂഡല്‍ഹി  ഇതര സമുദായക്കാരിയായ യുവതിയുമായി പ്രണയത്തിലായ യുവ ഫോട്ടോഗ്രാഫറെ യുവതിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തി . അങ്കിത് എന്ന 23കാരനാണ് ദാരുണാന്ത്യം. സംഭവത്തില്‍ യുവതിയുടെ മാതാപിതാക്കളും അമ്മാവനും അറസ്റ്റിലായി.  പ്രായപൂര്‍ത്തിയാവാത്ത സഹോദരനെ പോലീസ് അന്വേഷിക്കുകയാണ്.

അയല്‍ക്കാരിയായ ഇരുപതുകാരിയുമായി മൂന്നുവര്‍ഷം മുന്‍പാണ് അങ്കിത് സ്നേഹത്തിലായത്. എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തു. ഇരുവരും വ്യത്യസ്ത സമുദായത്തില്‍ പെട്ടവരായതാണ് എതിര്‍പ്പിന് വഴിവെച്ചത്. തുടര്‍ന്ന്‍ ഇവര്‍ വീട് മാറുകയും ചെയ്തു.  എന്നാല്‍ ഇരുവരും ബന്ധം വീണ്ടും തുടരുകയായിരുന്നു.

ഇതില്‍ പ്രകോപിതരായ യുവതിയുടെ  അച്ഛനും അമ്മയും അമ്മാവനും കൂടിച്ചേര്‍ന്ന് അങ്കിതിനെ നടുറോഡിലിട്ട് തല്ലിച്ചതയ്ക്കുകയും കത്തി കൊണ്ട് കുത്തുകയുമായിരുന്നു.  കഴുത്തിനു മാരകമായി മുറിവേറ്റ യുവാവിനെ രക്ഷിക്കുന്നതിന് സഹായത്തിന് അപേക്ഷിച്ചെങ്കിലും വഴിപോക്കര്‍ ഫോട്ടോയെടുക്കുകയല്ലാതെ ആരും സഹായിച്ചില്ലെന്നും, പോലീസിനെ വിവരം അറിയിച്ചില്ലെന്നും അങ്കിതിന്‍റെ അമ്മയും അച്ഛനും പറഞ്ഞു.

അതേസമയം ‘താനും അങ്കിതും കാണാനിരിക്കുകയായിരുന്നു.അതിനിടയ്ക്കാണ് അവന് കുത്തേറ്റത്. ഞങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനായാണ് കണ്ടമുട്ടാന്‍ തീരുമാനിച്ചതെന്നും യുവതി പറഞ്ഞു.

 

 

prp

Related posts

Leave a Reply

*