കണ്ണട വിവാദം കൊഴുക്കുന്നു; സ്പീക്കറിനും പണികിട്ടി

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിലെ പ്രമുഖരുടെ കണ്ണട വിവാദം വീണ്ടും ചര്‍ച്ചയാകുന്നു. ഇത്തവണ സ്പീക്കര്‍ ജി.ശ്രീരാമകൃഷ്ണന്റെ കണ്ണടയാണ് ചര്‍ച്ചയാകുന്നത്.

കണ്ണട വാങ്ങുന്നതിനായി 49,900 രൂപയാണ്​ ശ്രീരാമകൃഷ്​ണന്‍ സര്‍ക്കാറില്‍ നിന്ന്​ കൈപ്പറ്റിയിരിക്കുന്നത്​. വിവരവകാശരേഖ നിയമപ്രകാരമാണ്​ ശ്രീരാമകൃഷ്​ണ​​​െന്‍റ ചികില്‍സ ചെലവുകള്‍ പുറത്ത്​ വന്നത്​.  ലെന്‍സിന് മാത്രം 45,500 രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. കൂടാതെ  സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് 4,25,594 രൂപയും അദ്ദേഹം കൈപ്പറ്റിയതായി വിവരാവകാശ രേഖയില്‍ പറയുന്നു. എന്നാല്‍ എന്ത് രോഗമാണെന്ന് രേഖയില്‍ പറയുന്നില്ല.

ഒരു നിയമസഭാംഗത്തിന് ഒരു കാലയളവില്‍ ഒരു കണ്ണട വാങ്ങാന്‍ അവകാശമുണ്ടെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ ടേമില്‍ വാങ്ങിയിരുന്നില്ല. ഇത്തവണ വായിക്കാനും നടക്കാനും മറ്റും ബുദ്ധിമുട്ട് വന്നതോടെ ഡോക്ടറുടെ നിര്‍ദേശപ്രകാരം കണ്ണട വാങ്ങിച്ചു. അതിന് എന്തുകൊണ്ട് ഇത്ര വിലയായി തനിക്കറിയില്ല. ഫ്രെയിമിന് 5,000 രൂപയില്‍ കൂടരുതെന്ന് താന്‍ നിബന്ധന വച്ചിരുന്നുവെന്നും സ്പീക്കര്‍ വ്യക്തമാക്കി.

നേരത്തെ കണ്ണട വാങ്ങാനായി ഏകദേശം 28,000 രൂപ ചെലവഴിച്ച കെ.കെ ശൈലജയുടെ നടപടിയും വിവാദമായിരുന്നു.

prp

Related posts

Leave a Reply

*