കണ്ണട വിവാദം കൊഴുക്കുന്നു; സ്പീക്കറിനും പണികിട്ടി

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിലെ പ്രമുഖരുടെ കണ്ണട വിവാദം വീണ്ടും ചര്‍ച്ചയാകുന്നു. ഇത്തവണ സ്പീക്കര്‍ ജി.ശ്രീരാമകൃഷ്ണന്റെ കണ്ണടയാണ് ചര്‍ച്ചയാകുന്നത്. കണ്ണട വാങ്ങുന്നതിനായി 49,900 രൂപയാണ്​ ശ്രീരാമകൃഷ്​ണന്‍ സര്‍ക്കാറില്‍ നിന്ന്​ കൈപ്പറ്റിയിരിക്കുന്നത്​. വിവരവകാശരേഖ നിയമപ്രകാരമാണ്​ ശ്രീരാമകൃഷ്​ണ​​​െന്‍റ ചികില്‍സ ചെലവുകള്‍ പുറത്ത്​ വന്നത്​.  ലെന്‍സിന് മാത്രം 45,500 രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. കൂടാതെ  സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് 4,25,594 രൂപയും അദ്ദേഹം കൈപ്പറ്റിയതായി വിവരാവകാശ രേഖയില്‍ പറയുന്നു. എന്നാല്‍ എന്ത് രോഗമാണെന്ന് രേഖയില്‍ പറയുന്നില്ല. ഒരു നിയമസഭാംഗത്തിന് ഒരു കാലയളവില്‍ ഒരു കണ്ണട വാങ്ങാന്‍ […]

ട്വിറ്റര്‍ ഡയറക്ടറായി ശ്രീറാം കൃഷ്ണന്‍

സാന്‍ഫ്രാന്‍സിസ്കോ: പ്രമുഖ സമൂഹമാധ്യമമായ ട്വിറ്ററിന്‍റെ   നേതൃനിരയിലേക്ക് ഇന്ത്യന്‍ വംശജനായ ശ്രീറാം കൃഷ്ണന്‍ എത്തുന്നു. ഫെയ്സ്ബുക്കിന്‍റെയും വാട്ട്സാപ്പിന്‍റെയും മുതിര്‍ന്ന ഡയറക്ടറായി സേവനം അനുഷ്ടിച്ച  ഇദ്ദേഹം ട്വിറ്റര്‍ പ്രോഡക്‌റ്റ് വിഭാഗത്തിന്‍റെ  ഡയറക്ടറായാണ് എത്തുന്നത്. ആഡ് ടെക്നോളജിയില്‍ മികച്ച പ്രാഗല്‍ഭ്യം തെളിയിച്ച ശ്രീറാം, ഫെയ്സ്ബുക്കിന്‍റെ  പരസ്യ വിഭാഗം കെട്ടിപൊക്കുന്നതില്‍ നിര്‍ണായ പങ്കുവഹിച്ച വ്യക്തിയാണ്  2016 ഫെബ്രുവരിയാണ് ഇദ്ദേഹം ഫെയ്സ്ബുക്കില്‍ നിന്നും സ്ഥാനമൊഴിഞ്ഞത്.