മുഖത്തെ പാടുകള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നുവോ..?പരിഹാരം ഉടനടി

മുഖക്കുരുവും ,കരിവാളിപ്പും ,മുഖത്തെ കറുത്ത പാടുകളുമെല്ലാം പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലും ഒരു അഭംഗിയാണ്. എല്ലാവരും സൗന്ദര്യം ഇഷ്ടപ്പെടുന്നവരാണ്. അതു കൊണ്ടാണല്ലോ അണിഞ്ഞൊരുങ്ങി നടക്കാന്‍ എല്ലാവരും ഇഷ്ടപ്പെടുന്നത്. കൗമാര പ്രായത്തില്‍ സൗന്ദര്യത്തിനു സ്ത്രീയും പുരുഷനും വളരെ ഏറെ പ്രാധാന്യം നല്‍കുന്നു .കൗമാര പ്രായത്തില്‍ കടന്നു വരുന്ന മുഖക്കുരുവും കറുത്ത പാടുകളും മുഖത്തിനെ മാത്രമല്ല യുവാക്കളുടെ മനസ്സിനെ വരെ ബാധിക്കുന്നു .

ഈ പാടുകള്‍ മാറ്റാന്‍ വേണ്ടി എത്ര പണം ചിലവാക്കിയും ക്രീമുകളും മരുന്നുകളും ഉപയോഗിക്കാന്‍ ഇവര്‍ തയ്യാറാവുന്നു. രാസവസ്തുക്കള്‍ അടങ്ങി ഇരിക്കുന്ന ക്രീമുകള്‍ തേച്ചാല്‍ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാകും എന്നത് തീര്‍ച്ചയാണ്. എന്നാല്‍ ഇവയൊക്കെ അകറ്റാന്‍ വീട്ടുവൈദ്യം തന്നെ ഉണ്ട്.വീട്ടില്‍ തന്നെ ചെയ്യാവുന്ന പ്രകൃതിദത്തമായ പരിഹാര മാര്‍ഗങ്ങളിതാ-

Image result for തൈര്

1.ചര്‍മത്തിലെ സുഷിരങ്ങള്‍ ചുരുക്കി തവിട്ടു നിറം വ്യാപിക്കുന്നത് തടയാന്‍ തൈരിനു സാധിക്കും .ഒരു കപ്പു തൈരില്‍ അല്പം തക്കാളി,വെള്ളരി കൂട്ടി ചേര്‍ത്തു ഒരു ദ്രാവകം ആക്കി അതിലേക്ക് അര കപ്പ് പയര്‍ പൊടിയും ചേര്‍ത്ത് മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുന്നതാണ് രീതി.30 തൊട്ടു 45 മിനിട്ടു വരെ തേച്ചു പിടിപ്പിച്ചു ഇളം ചൂട് വെള്ളത്തില്‍ കഴുകി കളയുക.

 

Related image

2.പ്രകൃതിദത്തമായ രീതിയാണ് നാരങ്ങാ നീര്. പഴക്കമില്ലാത്ത നാരങ്ങ മുറിച്ച്‌ അത് നിറം മാറ്റമുള്ള ശരീരഭാഗങ്ങളില്‍ തേച്ചു പിടിപ്പിക്കുക .അല്പം പഞ്ചസാര കൂടി ചേര്‍ക്കുന്നത് വെളുക്കാന്‍ സഹായിക്കും. ഉണങ്ങിയതിനു ശേഷം കഴുകി കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്യുന്നത് ഫലപ്രദമാണ്.

 

Image result

3.വിറ്റാമിന്‍ സി യാല്‍ സമ്ബന്നമായ ഉരുളകിഴങ്ങ് തവിട്ട് നിറമായ ചര്‍മ്മത്തിന്റെ മേല്‍പാളി നീക്കം ചെയ്യാന്‍ ഉത്തമം ആണ്. രണ്ട് ചെറിയ ഉരുളക്കിഴങ്ങെടുത്ത് തൊലികളഞ്ഞ് ചെറുതായി മുറിച്ച്‌ അരച്ച്‌ എടുക്കുക .ഇത് തേച്ചു പിടിപ്പിച്ചു അര മണിക്കൂറിനു ശേഷം കഴുകി കളയുക.

Image result for കറ്റാര്‍വാഴ

4.ആരോഗ്യ ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും ഏറെ ഉള്ള ഒന്നാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴയുടെ നീര് ചര്‍മത്തില്‍ പുരട്ടിയാല്‍ നിറം വര്‍ധിക്കും എന്നത് നിശ്ചയമാണ് . ചര്‍മത്തെ ശുദ്ധീകരിക്കുകയും ഉന്മേഷം നല്‍കുകയും ചെയ്യുമിത് .

 

Related image

5 .മുഖത്തെ കരിവാളിപ്പ് മാറാന്‍ ഓട്സില്‍ തക്കാളി നീര് ചേര്‍ത്ത് മുഖത്ത് പുരട്ടി ഇടുന്നതു നല്ലതാണ് .

 

Image result for കുക്കുമ്പര്‍

6 .മുഖത്തെ പാടുകള്‍ അകറ്റാന്‍ വളരെ നല്ല ഒരു പരിഹാര മാര്‍ഗം ആണ് കുക്കുമ്പര്‍. ബ്ലീച്ചിങ് ഏജന്‍റ് ഉള്ളതിനാല്‍ ഏറെ ഗുണങ്ങള്‍ ആണ് കുക്കുമ്പര്‍ ജ്യൂസ് മുഖത്ത് തേക്കുന്നതിലൂടെ ലഭിക്കുന്നത്.

prp

Related posts

Leave a Reply

*