അങ്കമാലിയിലെ കൂട്ടക്കൊലപാതകം; ഞെട്ടല്‍ മാറാതെ ബന്ധുക്കളും നാട്ടുകാരും

അങ്കമാലി : മുക്കന്നൂരില്‍ ദീര്‍ഘക്കാലമായി നിലനിന്നിരുന്ന സ്വത്ത് തര്‍ക്കത്തിനൊടുവില്‍ സഹോദരനേയും കുടുംബത്തേയും വെട്ടിക്കൊലപ്പെടുത്തി. മൂക്കന്നൂര്‍  എരപ്പ് സെന്‍റ്  ജോര്‍ജ് കപ്പേളയ്ക്കു സമീപം അറയ്ക്കല്‍ പരേതനായ കൊച്ചപ്പന്‍റെ മകന്‍ ശിവന്‍ (62), ശിവന്‍റെ ഭാര്യ വത്സ (58), ഇവരുടെ മൂത്ത മകള്‍ സ്മിത (30) എന്നിവരാണ് ഇന്നലെ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ശിവന്‍റെ അനുജന്‍ ബാബുവിനെ  പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ 5.45നായിരുന്നു സംഭവം. മറ്റൊരു ജ്യേഷ്ഠന്‍റെ ഭാര്യയെ വെട്ടാനായി ബാബു പാഞ്ഞടുത്തെങ്കിലും അവര്‍ ഓടിരക്ഷപ്പെട്ടു.  കൊലപാതകത്തിനുശേഷം കൊരട്ടി ചിറങ്ങരയിലെ ക്ഷേത്രക്കുളത്തില്‍ സ്‌കൂട്ടറുമായി ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച ബാബുവിനെ നാട്ടുകാരും പൊലീസും ചേര്‍ന്നു പിടികൂടുകയായിരുന്നു.

പെട്ടിഓട്ടോ ഡ്രൈവറായ ബാബു മറ്റു രണ്ടുപേരെക്കൂടി കൊലപ്പെടുത്താന്‍ ശ്രമിച്ചതായി സൂചനയുണ്ട്. നാട്ടുക്കാരുടെ പ്രതിഷേധം ഉണ്ടാകാനിടയുള്ളതിനാല്‍ പ്രതിയെ തെളിവടുപ്പിന് കൊണ്ടുവരുന്നത് മാറ്റി വെച്ചു.

prp

Related posts

Leave a Reply

*