അങ്കമാലി: ഹോളി ഫാമിലി സ്‌കൂള്‍ ശാസ്ത്രമേളയ്ക്കിടെ പൊട്ടിത്തെറി. അപകടത്തില്‍ 52 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ വിദ്യാര്‍ഥികളെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. സ്‌കൂള്‍തല ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേളയില്‍ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഉരുകിയൊലിക്കുന്ന അഗ്നി പര്‍വതമായിരുന്നു വിദ്യാര്‍ഥികള്‍ തയ്യാറാക്കിയത്. അഗ്നിപര്‍വതത്തില്‍ നിന്ന് ലാവ ഉരുകിയൊലിക്കുന്നതിനായി കെമിക്കലുകള്‍ ഉപയോഗിച്ചിരുന്നു. ഇതിന്റെ അളവില്‍ വന്ന മാറ്റമാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്‌കൂളില്‍ […]
Tag: ankamali
ഹെല്‍മറ്റില്‍ കയറിയിരുന്ന പാമ്പിന്‍റെ കടിയേറ്റ് യുവാവ് ആശുപത്രിയില്‍
അങ്കമാലി: വെള്ളം പൊങ്ങിയ സ്ഥലത്തു പാര്‍ക്കു ചെയ്ത ബൈക്കില്‍ വച്ച ഹെല്‍മറ്റില്‍ കയറിയ പാമ്പിന്‍റെ കടിയേറ്റ് യുവാവ് ആശുപത്രിയില്‍. ഇതര സംസ്ഥാന തൊഴിലാളിയായ വീരമണി (32)യാണ് അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. മുപ്പത്തടത്ത് വീരമണി ബൈക്ക് പാര്‍ക്ക് ചെയ്ത സ്ഥലത്ത് വെള്ളം കയറിയിരുന്നു. ഇതില്‍നിന്നു വന്ന പാമ്പ് ആകാമെന്നാണ് കരുതുന്നത്. ഹെല്‍മറ്റ് ബൈക്കില്‍ കൊളുത്തിയിട്ടിരിക്കുകയായിരുന്നു. തിരിച്ചെത്തിയ വീരമണി ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുംമുമ്പ് ഹെല്‍മറ്റ് എടുത്തപ്പോള്‍ പാമ്പ് പുറത്തുചാടി. കൈയില്‍ കടിച്ച പാമ്പ് ഇഴഞ്ഞുപോയി. കടിയേറ്റ വീരമണിയെ […]
അങ്കമാലിയിലെ കൂട്ടക്കൊലപാതകം; ഞെട്ടല്‍ മാറാതെ ബന്ധുക്കളും നാട്ടുകാരും
അങ്കമാലി : മുക്കന്നൂരില്‍ ദീര്‍ഘക്കാലമായി നിലനിന്നിരുന്ന സ്വത്ത് തര്‍ക്കത്തിനൊടുവില്‍ സഹോദരനേയും കുടുംബത്തേയും വെട്ടിക്കൊലപ്പെടുത്തി. മൂക്കന്നൂര്‍ എരപ്പ് സെന്‍റ് ജോര്‍ജ് കപ്പേളയ്ക്കു സമീപം അറയ്ക്കല്‍ പരേതനായ കൊച്ചപ്പന്‍റെ മകന്‍ ശിവന്‍ (62), ശിവന്‍റെ ഭാര്യ വത്സ (58), ഇവരുടെ മൂത്ത മകള്‍ സ്മിത (30) എന്നിവരാണ് ഇന്നലെ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ശിവന്‍റെ അനുജന്‍ ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ 5.45നായിരുന്നു സംഭവം. മറ്റൊരു ജ്യേഷ്ഠന്‍റെ ഭാര്യയെ വെട്ടാനായി ബാബു പാഞ്ഞടുത്തെങ്കിലും അവര്‍ ഓടിരക്ഷപ്പെട്ടു. കൊലപാതകത്തിനുശേഷം കൊരട്ടി […]



