ഉത്തര്‍പ്രദേശ്; ബന്ധുവുമായുള്ള വിവാഹേതര ബന്ധത്തെ എതിര്‍ത്ത ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി. ആറ് കുട്ടികളുടെ അമ്മയായ മീന ദേവി (45) ആണ് ഭര്‍ത്താവ് പപ്പുവിനെ കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ മഥുര ജില്ലയില്‍ ദഹര്വ ഗ്രാമത്തിലാണ് ആണ് സംഭവം.
ബന്ധുവമായുള്ള വിവാഹേതര ബന്ധത്തെ ഭര്‍ത്താവ് എതിര്‍ത്തതാണ് കൊലപാതകത്തില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിയാണ് പപ്പു മരിച്ചതെന്ന് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ . ഉറങ്ങിക്കിടക്കുമ്പോള്‍ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നെന്ന് ഭാര്യ പോലീസിനോട് സമ്മതിച്ചു.
സംഭവ ശേഷം ഒളിവില്‍ പോയ കാമുകനെ കണ്ടെത്താനായി തെരച്ചില്‍ തുടരുകയാണെന്നു സിറ്റി എസ്പി ശ്രാവണ്‍ കുമാര്‍ സിംഗ് വ്യക്തമാക്കി.

