ഓർഡിനറി, ത്രീഡോട്ട്സ്, മധുരനാരങ്ങ എന്നീ ചിത്രങ്ങൾക്കു ശേഷം കുഞ്ചാക്കോ ബോബനും സുഗീതും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘ശിക്കാരി ശംഭു’. ഓര്‍ഡിനറി, മധുര നാരങ്ങ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ശിക്കാരി ശംഭു. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
ശിവദയും അല്‍ഫോന്‍സയുമാണ് ശിക്കാരി ശംഭുവിലെ നായികമാരായി എത്തുന്നത്.വിഷ്ണു ഉണ്ണികൃഷ്ണനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തും. അബ്ബാസും രാജു ചന്ദ്രയും ചേര്‍ന്ന് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിഷാദ് കോയയുടേതാണ്
ഏയ്ഞ്ചൽ മരിയ സിനിമാസിന്റെ ബാനറിൽ എസ്.കെ. ലോറൻസാണ് ചിത്രം നിർമിക്കുന്നത്. ശിക്കാരി ശംഭുവിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ഫൈസല്‍ അലിയാണ്.

