ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗൗതംപൂരിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു. മുഹമ്മദ് സുല്‍ത്താന്‍ എന്ന പതിനാറുകാരനാണ് മരിച്ചത്.

ബുധനാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സ്കൂളില്‍ നിന്നും വീട്ടിലേക്ക് വരികയായിരുന്ന സുല്‍ത്താനെ ഏഴംഗസംഘം ആക്രമിക്കുകയായിരുന്നു. മര്‍ദ്ദനത്തിനിടെ അക്രമികള്‍ വിദ്യാര്‍ഥിയെ കുത്തി പരുക്കേല്‍പ്പിച്ചു. സമീപവാസികള്‍ ഒച്ചയെടുത്തപ്പോള്‍ ഇവര്‍ ഓടി രക്ഷപ്പെട്ടു. കുട്ടിയെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അക്രമികളില്‍ ഒരാള്‍ പോലീസ് പിടിയിലായിട്ടുണ്ട്. ആക്രമണത്തിന് കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി

prp

Related posts

Leave a Reply

*