സി.എ വിദ്യാര്‍ഥിനിയുടെ മരണം: കൊലപാതകമെന്നു ബന്ധുക്കൾ, ഒരാള്‍ കസ്റ്റഡിയില്‍

മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധുപ്പെട്ട് പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണമാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. എന്നാല്‍ കസ്റ്റഡിയിലെടുത്ത ആള്‍ കുട്ടിയെ അടുത്തകാലത്തായി പിന്തുടര്‍ന്നിരുന്നു എന്നാണ് വിവരം.  തലശേരി സ്വദേശിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മിഷേലിന്‍റെ സുഹൃത്തുക്കളുടെ മൊഴിയില്‍ പറയുന്ന മറ്റൊരാളെയും പോലീസ് അന്വേഷിച്ചു വരികയാണ്. ആത്മഹത്യയെന്ന് പറഞ്ഞ് കേസ് എഴുതിത്തള്ളാന്‍ പോലീസ് ശ്രമിക്കുന്നു എന്ന് വീട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. ഒരിക്കലും കുട്ടി ആത്മഹത്യ ചെയ്യില്ലെന്ന നിലപാടിലാണ് ബന്ധക്കള്‍.

prp

Related posts

Leave a Reply

*