തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

ബംഗളൂരു: ബംഗളൂരുവില്‍ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ മലയാളി എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി.    ആദായനികുതി ഓഫീസര്‍  നിരഞ്ജന്‍ കുമാറിന്‍റെ മകന്‍ ശരത്തിന്‍റെ(19) മൃതദേഹമാണ് കണ്ടെത്തിയത്.

സെപ്തംബര്‍ 12നാണ് ശരത്തിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് 50 ലക്ഷം രൂപ മോചനദ്രവ്യം മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

prp

Related posts

Leave a Reply

*