ഫാ.ടോം ഉഴുന്നാലില്‍ ഒക്ടോബര്‍ ഒന്നിന്  ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി:  യെമനില്‍ നിന്നും ഇസ്ലാമിക ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദീകന്‍ ഫാദര്‍ ടോം ഉഴുന്നാലില്‍ ഒക്ടോബര്‍ ഒന്നിന്  ഇന്ത്യയിലെത്തും.  ബംഗളൂരുവില്‍ സംഘടിപ്പിക്കുന്ന ഒരു   പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം വരുന്നത്.  ഭീകരരുടെ  പിടിയില്‍ നിന്നും മോചിതനായ ശേഷം ആദ്യമായാണ് ടോം ഉഴുന്നാലില്‍  ഇന്ത്യയിലെത്തുന്നത്.

2016 മാര്‍ച്ച്‌ നാലിനാണ് യെമനിലെ പ്രാദേശിക തീവ്രവാദി സംഘം ഫാദര്‍ ടോമിനെ തട്ടിക്കൊണ്ട് പോയത്. മോചനത്തിനായി മാസങ്ങളായി ശ്രമങ്ങള്‍ നടന്നുവരികയായിരുന്നു. ഒരു വര്‍ഷത്തോളം നീണ്ട ശ്രമത്തിനൊടുവില്‍ ഒമാന്‍ സര്‍ക്കാരിന്‍റെ ഇടപെടലാണ്  അദ്ദേഹത്തിന്‍റെ മോചനത്തിന് വഴിയൊരുക്കിയത്.

prp

Related posts

Leave a Reply

*