ഫഹദ് ഫാസില്‍ ചിത്രം ‘ട്രാന്‍സി’ന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്

‘ട്രാന്‍സ്’ എന്ന പേരില്‍ ഫഹദ് നായകനായി പുതിയ അന്‍വര്‍ റഷീദ് ചിത്രം മലയാളത്തില്‍ ഒരുങ്ങുന്നു.  2012ല്‍ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാന്‍സ്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു. നിസ്സംഗ ഭാവത്തോടെ ഫഹദ് ഇരിക്കുന്ന തരത്തിലാണ് പോസ്റ്റര്‍. ഫഹദിന്‍റെ ഇരുവശത്തും തൂങ്ങി നില്‍ക്കുന്നത് പോലെ രണ്ട് പേരുടെ കാലുകള്‍. ഇങ്ങനെയാണ് പോസ്റ്റര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിനായകന്‍, സൗബിന്‍, ചെമ്പന്‍ വിനോദ്, ശ്രീനാഥ് ഭാസി, അല്‍ഫോന്‍സ് പുത്രന്‍ എന്നിവരാണ് ട്രാന്‍സിലെ മറ്റു പ്രധാന […]

അമല്‍ നീരദ്-ആഷിക് അബു കൂട്ടുകെട്ടിന്‍റെ ”മായാനദി”

റാണി പദ്മിനിക്കു ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന സിനിമയായ മായാനദിയുടെ ചിത്രീകരണം മധുരയില്‍ ആരംഭിച്ചു. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഡാ തടിയാ, ഇടുക്കി ഗോള്‍ഡ് എന്നീ സിനിമകള്‍ക്ക് ശേഷം ശ്യാം പുഷ്കരനും, ദിലീഷ് നായരും ഒരുമിച്ച് രചന നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സും ആഷിക് അബുവിന്‍റെ  നേതൃത്വത്തിലുള്ള ഒപിഎം ഡ്രീംമില്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മ്മാണം. ദുല്‍ക്കര്‍ സല്‍മാന്‍ നായകനായ  സി ഐ എ യ്ക്കു ശേഷം  അമല്‍ നീരദ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ടൊവിനോ […]

ഹോളിവുഡ് നിലവാരത്തിലുള്ള സിനിമയുമായി അമല്‍ നീരദ്; കൊടുങ്കാറ്റായി ഡി.ക്യൂ , CIA യഥാര്‍ഥ കമ്യൂണിസ്റ്റ് ചിത്രം!

ബാഹുബലിയെപ്പോലൊരു ബ്രഹ്മാണ്ഡ ചിത്രം അരങ്ങുതകർത്ത് ആയിരംകോടി ക്‌ളബ്ബിലേക്ക് കുതിക്കുമ്പോൾ ദുൽഖർ സൽമാൻ നായകനായ അമൽനീരദ് ചിത്രം സിഐഎ അഥവാ കോമ്രേഡ് ഇൻ അമേരിക്ക വിസ്മയമൊരുക്കുന്നു. രണ്ടാം പകുതി കണ്ടാല്‍ മൊഴിമാറ്റിയ ഹോളിവുഡ് ചിത്രമായിട്ടെ പറയൂ. മലയാള സിനിമയില്‍ കമ്യൂണിസ്റ്റ്‌ സിനിമകള്‍ ഈയടുത്ത് പലതു വന്നെങ്കിലും യഥാര്‍ഥ കമ്മ്യൂണിസ്റ്റ്‌ സിനിമ സിഐഎ ആണെന്നതില്‍ തര്‍ക്കമുണ്ടാകില്ല. ദുൽഖർ സൽമാൻ മലയാള സിനിമയിൽ ഇനി പെയ്യാനിരിക്കു തരംഗമാണെന്ന വ്യക്തമായ സൂചനയും ഈ ചിത്രം നൽകുന്നു.