നൈജീരിയ: വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ നൈജര്‍ നദിയില്‍ ബോട്ട് മുങ്ങി മുപ്പത്തിമൂന്നു പേര്‍ മരിച്ചു . നിരവധി പേര്‍ക്ക് പരിക്കേറ്റു. എണ്‍പത്തിനാല് പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.നൂറ്റിയമ്പത് യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ മുപ്പതു പേരെ കണ്ടെത്താനായിട്ടില്ല.
ബുധനാഴ്ച രാവിലെ നൈജീരിയയിലെ കെബ്ബി സംസ്ഥാനത്തെ ലോലോ ഗ്രാമത്തിലാണ് അപകടമുണ്ടായത്. നൈജീരിയയിലെ ഒരു ഗ്രാമത്തിലുള്ള ചന്തയില്‍ പോകുന്നവരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ഉള്‍ക്കൊള്ളാവുന്നതിലും കൂടുതല്‍ ആളുകള്‍ കയറിയതാണ് ബോട്ട് മുങ്ങാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്
എഴുപത് പേരെ മാത്രമേ ബോട്ടില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ നൂറ്റിയമ്പത് പേര്‍ ബോട്ടില്‍ കയറുകയായിരുന്നു. കൂടാതെ ചരക്ക് സാധനങ്ങളും ബോട്ടില്‍ കയറ്റിയത് അപകടത്തിന് ആക്കം കൂട്ടി. കുട്ടികളായിരുന്നു ബോട്ടിലുണ്ടായിരുന്നവരില്‍ കൂടുതലും.

