ഇന്ത്യ പത്തു വര്‍ഷത്തിനുള്ളില്‍ മൂന്നാമത്തെ സാമ്പത്തിക രാജ്യമാകും

ന്യൂഡല്‍ഹി: പത്തു വര്‍ഷത്തിനുള്ളില്‍ വികസിത രാജ്യങ്ങളായ ജപ്പാനെയും ജര്‍മനിയെയും പിന്നിലാക്കി ഇന്ത്യ ലോക സമ്പദ്ഘടനയില്‍ മൂന്നാം സ്ഥാനത്തെത്തുമെന്ന് വെളിപ്പെടുത്തല്‍.   ആഗോള ധനകാര്യ സ്ഥാപനമായ എച്ച്‌.എസ്.ബി.സി.യാണ് ഈ കാര്യം വ്യക്തമാക്കിയത്. അമേരിക്കയും ചൈനയും മാത്രമായിരിക്കും ഇന്ത്യക്ക് മുന്നില്‍.

2028 ആവുന്നതോടെ ഇന്ത്യയുടെ മൊത്തത്തിലുള്ള ആഭ്യന്തര ഉത്പാദനം ഏഴു ലക്ഷം കോടി ഡോളറായി മാറും.നിലവില്‍ 2.3 ലക്ഷം കോടി ഡോളറാണ് ഇന്ത്യന്‍ സമ്പദ്ഘടന.

ജി.എസ്.ടി. നടപ്പാക്കിയതിനാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 7.1 ശതമാനം വളര്‍ച്ചാനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം വളര്‍ച്ച കുറയും. എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ വളര്‍ച്ച സുസ്ഥിരമാകുമെന്ന് എച്ച്‌.എസ്.ബി.സി. യുടെ പഠനം വ്യക്തമാക്കി.

ഇപ്പോള്‍ സമ്പദ്ഘടനയില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.

prp

Related posts

Leave a Reply

*